ആതൻസ്: ഗ്രീസിലെയും തുർക്കിയിലെയും തീര നഗരങ്ങളിലുണ്ടായ ശക്തിയേറിയ ഭൂകമ്പത്തിൽ രണ്ടു പേർ മരിക്കുകയും 360 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ നിരവധിപേരുടെ നില ഗുരുതരമാണ്. ഗ്രീക് ദ്വീപായ കോസിലും ടർക്കിഷ് നഗരമായ മർമാരിസിലുമാണ് റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
കനത്ത നാശ നഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. ഇവിടങ്ങളിൽ ചെറു തുടർചലനങ്ങൾ ഉണ്ടായതായും എന്നാൽ, അതിൽ അപായങ്ങൾ സംഭവിച്ചില്ലെന്നും റിപ്പോർട്ട് ഉണ്ട്.
ടർക്കിഷ് വിനോദ കേന്ദ്രമായ ബോദ്രമിൽനിന്ന് ആറും ഗ്രീക് ദ്വീപായ കോസിൽനിന്ന് പത്തും മൈൽ അകലെയാണ് ഭൂചലനത്തിെൻറ പ്രഭവകേന്ദ്രമെന്ന് യുനൈറ്റഡ് സ്റ്റേറ്റ് ജിയളജിക്കൽ സർവേ പുറത്തുവിട്ടു. കോസിൽ മരിച്ച രണ്ടു പേരിൽ ഒരാൾ തുർക്കി പൗരനും മറ്റൊരാൾ സ്വീഡിഷ് പൗരനു
മാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.