പാരിസ്: ഫ്രഞ്ച് പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ അവസാന ഘട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, ഏറ്റവും കൂടുതൽ വിജയസാധ്യത കൽപിക്കപ്പെടുന്ന എൻമാർഷെയുടെ ഇമ്മാനുവൽ മാക്രോണിെൻറ പ്രചാരണ വിഭാഗത്തിെൻറ സുപ്രധാന വിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായി ആരോപണം. ആയിരക്കണക്കിന് ഇ-മെയിലുകളും മറ്റു രേഖകളുമാണ് ചോർന്നത്. ഇവ വെള്ളിയാഴ്ച അർധരാത്രി ഒാൺലൈനുകൾ വഴി പ്രചരിപ്പിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എൻമാർഷെ പാർട്ടി വൃത്തങ്ങൾ കുറ്റപ്പെടുത്തി. നിയമവിരുദ്ധമായ ഇൗ നീക്കത്തിനു പിന്നിൽ ആരു തന്നെയായാലും പുറത്തുകൊണ്ടുവരുമെന്നും അവർ പറഞ്ഞു.
അതിനിടെ, േചാർന്നുകിട്ടിയ രേഖകൾ പ്രസിദ്ധപ്പെടുത്തരുതെന്ന് ഫ്രാൻസ് പ്രസിഡൻഷ്യൽ ഇലക്ടറൽ അതോറിറ്റി മാധ്യമങ്ങൾക്ക് നിർദേശം നൽകി.നിർദേശം പാലിച്ചില്ലെങ്കിൽ ക്രിമിനൽ കുറ്റം ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. രേഖകളിൽ ചിലത് വിക്കിലീക്സും വെബ്ൈസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, ചോർത്തലുമായി ബന്ധമില്ലെന്ന് അവർ വ്യക്തമാക്കി. നേരത്തേ ബഹാമസിൽ തനിക്ക് കള്ളപ്പണനിക്ഷേപമുണ്ടെന്ന എതിരാളി മരീൻ ലീപെന്നിെൻറ ആരോപണത്തിനെതിരെ മാക്രോൺ പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ ്അട്ടിമറിക്കാൻ റഷ്യൻ ഹാക്കർമാർ ശ്രമിക്കുന്നതായും മാക്രോണിെൻറ പ്രചാരണസംഘം ആരോപിച്ചിരുന്നു.
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് റഷ്യൻ മാധ്യമസംഘങ്ങളെ പ്രചാരണത്തിൽനിന്ന് വിലക്കുകയും ചെയ്തു. ആരോപണം റഷ്യ നിഷേധിക്കുകയായിരുന്നു. നേരത്തേ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് സമയത്തും ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ഹിലരി ക്ലിൻറെൻറ ഇ-മെയിലുകളും മറ്റു രേഖകളും റഷ്യൻ ഹാക്കർമാർ ചോർത്തിയിരുന്നു. റഷ്യയോട് ആഭിമുഖ്യം പുലർത്തുന്ന സ്ഥാനാർഥിയാണ് നാഷനൽ ഫ്രണ്ടിെൻറ മരീൻ ലീപെൻ.
അഭിപ്രായ സർവേകളിൽ മാക്രോണാണ് മുന്നിട്ടുനിൽക്കുന്നത്. അദ്ദേഹത്തിന് 60 ശതമാനം വോട്ടുകൾ ലഭിക്കുമെന്നാണ് സർവേ ഫലങ്ങൾ.
വനിത എം.പി കുഴഞ്ഞുവീണു മരിച്ചു
പ്രചാരണ പരിപാടിക്കിടെ സോഷ്യലിസ്റ്റ് വനിത എം.പി കുഴഞ്ഞു വീണുമരിച്ചു. ഇമ്മാനുവൽ മാക്രോണിനായി പ്രചാരണം നടത്തിയ കോറിനെ ഇർഹൽ(50) ആണ് മരിച്ചത്. വെള്ളിയാഴ്ച പടിഞ്ഞാറൻ ഫ്രാൻസിൽ നടന്ന റാലിയിൽ സംസാരിക്കവെ പെെട്ടന്ന് കുഴഞ്ഞുവീഴുകയായിരുന്നു. 2007മുതൽ പാർലെമൻറ് അംഗമാണ് ഇവർ. മരണത്തിൽ പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡ് അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.