ഇസ്തംബൂൾ: സൗദിയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് തുര്‍ക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉര്ദുഗാന് ആവശ്യപ്പെട്ടു. സഹോദരരാജ്യമായ ഖത്തറിനെ തുര്‍ക്കി ഒരിക്കലും ഉപേക്ഷിക്കില്ല. അവരെ ഒറ്റപ്പെടുത്തിയതുകൊണ്ട് പ്രാദേശിക തലത്തിലുള്ള ഒരു പ്രശ്നവും പരിഹരിക്കാന്‍ കഴിയുമെന്ന് കരുതുന്നുമില്ല. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ തെൻറ അധികാരമുപയോഗിച്ച് എന്തിനും തയാറാണെന്നും ഉര്ദുഗാന് പറഞ്ഞു. ഇസ്തംബൂളില്‍ ജസ്റ്റിസ് ആൻഡ് െഡവലപ്മെൻറ് പാര്‍ട്ടി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.