ബ്രസൽസ്: കോവിഡ് സാമ്പത്തിക മേഖലയിലുണ്ടാക്കിയ ആഘാതം അതിജീവിക്കാനായി അതിർത്തികൾ തുറക്കാൻ പദ്ധതിയുമായി യൂറോപ്യൻ യൂനിയൻ. മേഖലയുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ ടൂറിസം മേഖലയെ പുനുരുജ്ജീവിപ്പിക്കാനാകുമെന്ന പ്രതീക്ഷ യൂറോപ്യൻ യൂനിയൻ പങ്കുവെച്ചു. ഈ വേനലിൽ വീണ്ടും ടൂറിസ്റ്റുകൾ എത്തുമെന്ന് ഇ.യു സാമ്പത്തിക കാര്യ കമീഷണർ പൗലോ ജെൻറിലോനി പറഞ്ഞു. സുരക്ഷ പരിഗണനകളും പരിമിതികളുമുണ്ടെങ്കിലും ടൂറിസ്റ്റ് സീസണിൽ ആളെത്തുമെന്നാണ് പ്രതീക്ഷ.
ഇ.യുവിലാകെ അതിർത്തികൾ അടഞ്ഞു കിടക്കുകയാണ്. സാമ്പത്തിക താൽപര്യങ്ങൾ ഉൾപ്പെടെ പരിഗണിച്ച് വിവിധ രാജ്യങ്ങൾ അതിർത്തികൾ തുറക്കാൻ തുടങ്ങിയിട്ടുണ്ട്. യാത്രാ നിരോധനങ്ങൾ നീക്കുമെന്ന് ആസ്ട്രിയയും ജർമനിയും വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ അതിർത്തികളിൽ ഇടവിട്ട് പരിശോധന നടത്തും. ജൂൺ 15ഓടെ സ്വതന്ത്ര സഞ്ചാരം സാധ്യമാക്കും. യൂറോപ്പ്യൻ സമ്പദ്വ്യവസ്ഥയുടെ പത്തുശതമാനം വരുമാനം ടൂറിസത്തിൽ നിന്നാണ്. ഈ രംഗം ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലും നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.