അമേരിക്കയിൽ എത്തിയവരെ തിരിച്ചയക്കരുതെന്ന്​ യു.എസ്​ കോടതി

ന്യൂയോർക്ക്​: അഭയാർഥികളെയും എഴ്​ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരെയും വിലക്കിയ നടപടിക്ക്​ ശേഷം അമേരിക്കയിലെത്തിയവരെ തിരിച്ചയക്കരുതെന്ന്​ യു.എസ്​ ​ബ്രൂക്ക്​ലൈൻ കോടതി. ബ്രൂക്ക്​ലൈൻ ജില്ലാ കോടതി ജഡ്​ജി ഡോണല്ലിയാണ്​​ ശനിയാഴ്​ച രാത്രി ഉത്തരവിട്ടത്​. പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപി​​െൻറ ഉത്തരവിന്​ ശേഷം കൃത്യമായ വിസയുമായി അമേരിക്കയി​ലെത്തിയ യാത്രികരെ തിരിച്ചയക്കരുതെന്നാണ്​ കോടതി ഉത്തരവിട്ടത്​​​.

ട്രംപി​​െൻറ നിരോധനം നിലവിൽ വന്നതിന്​ ശേഷം എകദേശം 200 പേരെങ്കിലും അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളിൽ എത്തിയെന്നാണ്​ അമേരിക്കൻ സിവിൽ ലിബർട്ടീസ്​ യൂണിയ​​െൻറ കണക്ക്​.

ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശിക്കുന്നതിനുള്ള വിലക്കാണ് ഏര്‍പ്പെടുത്തിയത്. സിറിയയിൽ നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കി. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കി.

Tags:    
News Summary - Federal Judge Halts Trump's Immigration Order; Allows Travelers to Land in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.