ഓസ്ലോ: ബാറ്ററിയിൽനിന്നുള്ള ഊർജം കൊണ്ട് ഭാഗികമായി പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ ക്രൂസ് കപ്പൽ യാത്രക്ക് തയാറായി. വടക്കൻ നോർവെയിൽനിന്ന് ഉത്തര ധ്രുവത്തിലേക്കാണ് ആദ്യ യാത്രയെന്ന് കപ്പൽ ഓപറേറ്റർ ഹുർട്ടിഗ്രുട്ടൻ അറിയിച്ചു.
നോർവീജിയൻ പര്യവേഷകനായിരുന്ന റോൾഡ് അമുണ്ട്സെൻറ ബഹുമാനാർഥം അദ്ദേഹത്തിെൻറ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്. പ്രധാനമായും മറൈൻ ഗ്യാസ്ഓയിലിൽ പ്രവർത്തിക്കുന്ന കപ്പൽ 45 മിനിട്ടു മുതൽ ഒരു മണിക്കൂർവരെ ബാറ്ററിയിൽ പ്രവർത്തിപ്പിക്കാനാവും. ഇതുവഴി ഇന്ധന ഉപയോഗം കുറക്കാനാകും. കൂടാതെ കാർബൺ പുറന്തള്ളുന്നത് 20 ശതമാനം കുറക്കാനുമാകും.
കപ്പലുകളിൽ ബാറ്ററി ഉപയോഗം ശൈശവദശയിലാണുള്ളത്. ചെറിയ റൂട്ടുകളിെല ചില തുറമുഖങ്ങളിൽമാത്രമാണ് ബാറ്ററി ചാർജ് ചെയ്യാനുള്ള സൗകര്യം. വരും വർഷങ്ങളിൽ സ്ഥിതിമാറുമെന്നാണ് ഓപറേറ്റർമാരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.