പാരിസ്: ബ്രെക്സിറ്റിനും അമേരിക്കൻ തെരഞ്ഞെടുപ്പിനും ശേഷം ലോകം ഉറ്റുനോക്കുന്നത് ഫ്രാൻസിലേക്കാണ്. ഇന്ത്യയിലെ പോലെ രണ്ട് സഭകളുൾപ്പെടുന്ന പാർലെമൻറാണ് ഫ്രാൻസിേൻറതും. ഉപരിസഭ സെനറ്റ് എന്ന പേരിലും അധോസഭ ദേശീയ അസംബ്ലി എന്നപേരിലും അറിയപ്പെടുന്നു. അഞ്ചുവർഷം കൂടുേമ്പാൾ 577 അംഗ ദേശീയ അസംബ്ലിയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാറുള്ളത്. സർക്കാർ രൂപവത്കരണത്തിന് 289 സീറ്റുകളുടെ ഭൂരിപക്ഷം നേടിയിരിക്കണം. രണ്ടുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. അതിൽ ആദ്യ ഘട്ടമാണ് ഇന്ന് നടക്കുന്നത്. 11 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മേയ് ഏഴിന് അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഫ്രഞ്ച് തെരഞ്ഞെടുപ്പിൽ കാലങ്ങളായി ഇടത്, മധ്യവർഗ പാർട്ടികൾക്കാണ് ആധിപത്യം. ഭീകരാക്രമണങ്ങൾ തളർത്തിയ രാജ്യത്ത് ജനപ്രീതി കുറഞ്ഞതുമൂലം നിലവിലെ പ്രസിഡൻറ് ഫ്രാങ്സ്വാ ഒാലൻഡ് രണ്ടാമൂഴത്തിനിറങ്ങുന്നില്ല. ഒാലൻഡിെൻറ സോഷ്യലിസ്റ്റ് പാർട്ടിക്ക് വേണ്ടി മുൻ മന്ത്രി ബെനോയ്റ്റ് ഹാമണാണ് പകരം കളത്തിലിറങ്ങുന്നത്.
2017ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഏറെ പ്രവചനാതീതമാണെന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. കുടിയേറ്റ-യൂറോപ്യൻ യൂനിയൻ വിരുദ്ധത പുലർത്തുന്ന സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട് എന്നതാണ് ഇൗ തെരഞ്ഞെടുപ്പിനെ വേറിട്ടതാക്കുന്ന ഒരു കാര്യം. യു.എസിലെ ഡോണൾഡ് ട്രംപിനെപോലൊരു സ്ഥാനാർഥിയാണ് തികഞ്ഞ കുടിയേറ്റ വിരുദ്ധമനോഭാവം പുലർത്തുന്ന നാഷനൽ ഫ്രൻറ് പാർട്ടിയുടെ മരീൻ ലീപെൻ. ട്രംപിെൻറ പ്രഖ്യാപനം പോലെ ഫ്രാൻസിനെ ഒന്നാമതാക്കുമെന്നാണ് അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും. ഇവരോട് സാമ്യം പുലർത്തുന്ന മറ്റൊരു നേതാവുണ്ട് നെതർലൻഡ്സിൽ, ഫ്രീഡം പാർട്ടിയുടെ ഗീർട് വിൽഡേഴ്സ്. എന്നാൽ, അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ വിൽഡേഴ്സിെൻറ ദേശീയതയൊന്നും വോട്ടർമാരുടെയടുത്ത് ചെലവായില്ല. അതുപോലെ ഫ്രാൻസിൽ ലീപെന്നിന് അടിപതറുമോ? തീർത്തുപറയാൻ കഴിയില്ല, തെരഞ്ഞെടുപ്പിന് മൂന്നുനാൾമുമ്പു നടന്ന ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവുമാണ് ഇന്ന് ഫ്രഞ്ച് ജനത നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. 10 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. പിന്നെ അടിക്കടിയുണ്ടാകുന്ന ഭീകരാക്രമണങ്ങളും. 67,000 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. സുരക്ഷക്കായി അരലക്ഷത്തോളം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
രണ്ടാംഘട്ടത്തിലേക്ക് സാധ്യതയുള്ള അഞ്ചുപേർ
മരീൻ ലീപെൻ (നാഷനൽ ഫ്രൻറ്)
പിതാവ് രൂപവത്കരിച്ച നാഷനൽ ഫ്രൻറ് പാർട്ടിയിൽ 18ാം വയസ്സിൽ അംഗത്വം നേടി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചതാണ് മരീൻ ലീപെൻ. ഇപ്പോൾ 48 വയസ്സ്. അഭയാർഥികളെ പുറത്താക്കുമെന്നും കുടിയേറ്റ നിയമം കർക്കശമാക്കുമെന്നുമാണ് ലീപെന്നിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. വിജയിക്കുന്ന പക്ഷം ഫ്രാൻസിനെ യൂറോപ്യൻ യൂനിയനിൽനിന്ന് മോചിപ്പിക്കുന്ന നടപടികൾ തുടങ്ങുമെന്നും (ഫ്രെക്സിറ്റ്) ലീപെൻ പ്രഖ്യാപിക്കുന്നു.
ബെനോയ്റ്റ് ഹാമൺ (സോഷ്യലിസ്റ്റ് പാർട്ടി)
ഫ്രാൻസിലെ ബേണീ സാൻഡേഴ്സ് എന്നാണ് ബെനോയ്റ്റ് ഹാമൺ അറിയപ്പെടുന്നത്. 1982ലാണ് ഇദ്ദേഹം സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നത്. പ്രൈമറി മത്സരത്തിൽ മുൻ പ്രധാനമന്ത്രി മാനുവൽ വാൾസിനെ പിന്തള്ളിയാണ് മുൻനിരയിലെത്തിയത്. ഏറെ ജനകീയനുമാണ് ഇൗ 49കാരൻ. എന്നാൽ, മത്സരത്തിൽ അഞ്ചാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് സർവേ ഫലങ്ങൾ.
ഇമ്മാനുവൽ മാക്രോൺ (എൻ മാർഷെ)
പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഇൗ സ്ഥാനാർഥിക്കാണ് കൂടുതൽ വിജയസാധ്യത പ്രവചിക്കപ്പെട്ടത്. വിജയിച്ചാൽ നെപ്പോളിയൻ ബോണപ്പാർടിനു ശേഷം ഫ്രാൻസിെൻറ തലപ്പത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവാകും ഇൗ 39കാരൻ. ഇൻെവസ്റ്റ്മെൻറ് ബാങ്കറായിരുന്ന ഇദ്ദേഹം ഒാലൻഡിെൻറ മുഖ്യ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014ൽ ധനകാര്യമന്ത്രിയായിരുന്നു. യൂറോപ്യൻ യൂനിയനെ അനുകൂലിക്കുന്നു. അന്തിമ തെരഞ്ഞെടുപ്പ് ലീപെന്നും മാക്രോണും തമ്മിലാണെന്നും പ്രവചനമുണ്ട്.
ഫ്രാങ്സോ ഫിലൻ (ദ റിപ്പബ്ലിക്കൻസ് പാർട്ടി)
പ്രചാരണങ്ങളുടെ ആദ്യഘട്ടത്തിൽ ഏറ്റവും ജനപ്രതീയുള്ള സ്ഥാനാർഥിയായിരുന്ന കൺസർവേറ്റിവ് പാർട്ടിയുടെ ഫ്രാങ്സോ ഫിലൻ. ഭാര്യയുടെ പേരിൽ ഉയർന്നുവന്ന അഴിമതിയാരോപണങ്ങൾ അദ്ദേഹത്തിെൻറ ജനപ്രീതി കുത്തനെയിടിച്ചു. ഇദ്ദേഹത്തിെൻറ ഭാര്യ ജോലി വാഗ്ദാനം നൽകി പണം വാങ്ങി ജനങ്ങളെ കബളിപ്പിച്ചുവെന്നതാണ് ആരോപണങ്ങളിൽ പ്രധാനം. റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും ഫ്രാൻസിൽ വിപ്ലവകരമായ പരിഷ്കരണങ്ങൾ കൊണ്ടുവരും എന്നതുമാണ് പ്രധാന വാഗ്ദാനങ്ങൾ. മാക്രോണും ലീപെന്നും കഴിഞ്ഞാൽ മൂന്നാംസ്ഥാനത്താണ് ഫിലൻ. യൂറോപ്യൻ യൂനിയൻ വക്താവാണ് ഇൗ 63കാരൻ. എന്നാൽ, ബ്രെക്സിറ്റിനെ പിന്തുണച്ചിരുന്നു.
ഴാങ് ലൂക് മെലൻഷോൺ (അൺ സബ്മിസീവ് ഫ്രാൻസ്)
ഫ്രഞ്ച് ഷാവേസ് എന്നാണ് മാധ്യമങ്ങൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മരീൻ ലീപെന്നിന്നു പറ്റിയ പതിരാളിയാണീ 68കാരൻ. േസാഷ്യലിസ്റ്റ് പാർട്ടി അംഗമായിരുന്ന ഇദ്ദേഹം 2008ൽ പാർട്ടി വിട്ടു. ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററായിരുന്നു. അഭയാർഥികളോട് െഎക്യദാർഢ്യമുണ്ട് ഇൗ തീവ്ര ഇടതുപക്ഷ നേതാവിന്. എന്നാൽ, റഷ്യയോടും പുടിേനാടുമുള്ള വിധേയത്വത്തിെൻറ പേരിൽ ഒേട്ടറെ പഴിയും കേൾക്കേണ്ടിവന്നിട്ടുണ്ട്. ഴാങ്ങും ലീപെന്നും അവസാനഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നും ചില സർവേകൾ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.