പാരീസ്: അധ്യാപകർ, ഡോക്ടർമാർ, അഭിഭാഷകർ, തൊഴിലാളികൾ, ഡ്രൈവർമാർ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ പണിമുടക്കിയതോടെ നിശ്ചലമായി ഫ്രാൻസ്. പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ പെൻഷൻ പ്രായം വർധിപ്പിക്കൽ അടക്കം നടപടികൾക്കെതിരെ രണ്ടാഴ്ചയോളമായി നടക്കുന്ന പ്രക്ഷോഭത്തിെൻറ ഭാഗമായാണ് ചൊവ്വാഴ്ച പാരിസിെനയും മറ്റു നഗരങ്ങളെയും നിശ്ചലമാക്കി ട്രേഡ് യൂനികനുകളുടെ സംയുക്ത പ്രക്ഷോഭം നടത്തിയത്. ട്രെയിൻ ഡ്രൈവർമാരും പണിമുടക്ക് തുടർന്നതോടെ യാത്രക്കാർ ഏറെ പ്രയാസത്തിലായി. സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്.
അധ്യാപകർ പ്രക്ഷോഭത്തിൽ പങ്കുചേർന്നതിനെ തുടർന്ന് പരീക്ഷകൾ മാറ്റിവെച്ചു. െചലവ് ചുരുക്കലുകൾ മൂലം പ്രയാസപ്പെടുന്ന പൊതുജനാരോഗ്യ സംവിധാനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ എന്നിവർ പ്രക്ഷോഭത്തിനൊപ്പം ചേർന്നത്. വിരമിക്കൽ പ്രായം 64 വയസ്സ് ആക്കാനാണ് സർക്കാർ തീരുമാനം.
ഈ തീരുമാനത്തിൽനിന്ന് പിന്താങ്ങില്ലെന്ന് സർക്കാർ വക്താവ് അറിയിച്ചു. സമീപ വർഷങ്ങളിൽ നിരവധി യൂറോപ്യൻ രാജ്യങ്ങൾ പെൻഷൻ പ്രായം ഉയർത്തുകയും പെൻഷൻ കുറക്കുകയും െചയ്തിട്ടുണ്ട്. ആയുർദൈർഘ്യം വർധിക്കുകയും വളർച്ച മന്ദഗതിയിലാകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഫ്രാൻസും ഇതു നടപ്പാക്കേണ്ടതുണ്ടെന്നാണ് പ്രസിഡൻറ് മാക്രോണിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.