ബ്രസൽസ്: യൂറോപ്പിലെ രാഷ്ട്രീയ വിഭജനവും അധികാര കേന്ദ്രീകരണവും ആഭ്യന്തരയുദ്ധത്തിനു സമാനമാണെന്ന വിമർശനവുമായി ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ.ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പിക്കുന്ന പുരോഗമന ജനാധിപത്യം തീവ്ര വലതുപക്ഷ ശക്തികൾ അട്ടിമറിക്കുന്ന സമീപനമാണ് സമീപകാലത്ത് കണ്ടുവരുന്നതെന്നും മാക്രോൺ യൂറോപ്യൻ പാർലമെൻറിൽ സംസാരിക്കവെ അഭിപ്രായപ്പെട്ടു.
പാർലമെൻറിൽ അദ്ദേഹത്തിെൻറ ആദ്യ പ്രസംഗമായിരുന്നു. കുടിയേറ്റ വിരുദ്ധത മുഖമുദ്രയാക്കി ഭരണാധികാരികൾ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനെയും മാക്രോൺ പരാമർശിച്ചു.
യൂറോപ്യൻ യൂനിയൻ ഏകാധിപത്യ ഭരണാധികാരികൾക്കെതിരെ ഒന്നിക്കണമെന്നും ആഹ്വാനം ചെയ്തു. തീവ്രവലതുപക്ഷ പാർട്ടിയുടെ സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് മാക്രോൺ കഴിഞ്ഞവർഷം പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.