പാരിസ്: 2007ലെ തെരെഞ്ഞടുപ്പ് കാമ്പയിൻ ആവശ്യത്തിന് ലിബിയൻ ഏകാധിപതിയായിരുന്ന മുഹമ്മർ ഗദ്ദാഫി പണം നൽകിയ ആരോപണത്തിന് തെളിവില്ലെന്ന് മുൻ ഫ്രഞ്ച് പ്രസിഡൻറ് നികളസ് സർകോസി.
വ്യാഴാഴ്ച കോടതിയിൽ സമർപ്പിച്ച രേഖയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. 2011ൽ ആദ്യമായി ഇൗ ആരോപണം ഉയർന്നതു മുതൽ ദുരിതത്തിലാണ് താൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിെൻറ ചരിത്രത്തിലെ ഏറ്റവും പ്രമാദമായ അഴിമതി ആരോപണം നേരിടുന്ന 63കാരനായ മുൻ പ്രസിഡൻറിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തന്നെ കേസിൽ പ്രതിയാക്കരുതെന്ന് കോടതിയിൽ അഭ്യർഥിച്ച സാർകോസി ആരോപണം ഗദ്ദാഫിയുടെയും അദ്ദേഹത്തിെൻറ സംഘത്തിെൻറയും കൗശലമാണെന്നും പറഞ്ഞു.
അതിനിടെ, കോടതി സർകോസിക്കെതിരെ കുറ്റം ചുമത്തി. 2007-2012 കാലത്ത് ഫ്രഞ്ച് പ്രസിഡൻറ് പദവിയിലിരുന്ന സാർകോസിക്കെതിരെ അഴിമതി, നിയമ വിരുദ്ധമായ പണം കാമ്പയിനിന് ഉപയോഗിക്കൽ, ലിബിയൻ സമ്പത്ത് ഒളിപ്പിച്ചുവെക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
2007ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗദ്ദാഫിയിൽനിന്ന് 20 ലക്ഷം യൂറോ(16.05 കോടി രൂപ) സാർകോസി സ്വീകരിച്ചതായാണ് വെളിപ്പെടുത്തലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.