പാരിസ്: ഫ്രാൻസ് സന്ദർശിക്കുന്ന ഇസ്രാേയൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ പാരിസിൽ പ്രതിഷേധം. ഫലസ്തീന് െഎക്യദാർഢ്യമറിയിച്ചും നെതന്യാഹു കുറ്റവാളിയാണെന്ന് പ്രഖ്യാപിച്ചുമാണ് റാലികൾ സംഘടിപ്പിച്ചത്. യൂറോപ്യൻ രാജ്യങ്ങളിൽ സന്ദർശനത്തിനെത്തിയ നെതന്യാഹു ചൊവ്വാഴ്ചയാണ് പാരിസിലെത്തിയത്. വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരുമടക്കം നിരവധിപേർ പ്രതിഷേധത്തിൽ പങ്കാളികളായി.
ഗസ്സയിൽ ഇസ്രായേൽ നടത്തിയ അതിക്രമങ്ങൾക്കെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. ഇസ്രായേൽ സേന വെടിവെച്ചുകൊന്ന ഫലസ്തീൻ നഴ്സ് റസാൻ അൽനജ്ജാറിെൻറ ചിത്രങ്ങളുമേന്തിയാണ് പല പ്രതിഷേധക്കാരുമെത്തിയത്. ഫ്രാൻസിലെ പ്രമുഖമായ മൂന്ന് മാധ്യമപ്രവർത്തക സംഘടനകൾ നെതന്യാഹുവിെൻറ സന്ദർശനത്തിൽ അപലപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.