ബർലിൻ: കാറ്റലോണിയൻ സ്വതന്ത്രവാദികളുടെ നേതാവ് കാർലസ് പുജെമോണ്ടിനെ സ്പെയിനിന് കൈമാറണമെന്ന് കോടതിയോട് ആവശ്യപ്പെട്ടതായി ജർമൻ പ്രോസിക്യൂട്ടർ വ്യക്തമാക്കി. കഴിഞ്ഞമാസം 25ന് ജർമനിലെത്തിയ ഉടനെയാണ് പുജെമോണ്ടിനെ കസ്റ്റഡിയിലെടുത്തത്. സ്പെയിൻ യൂറോപ്യൻ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ജർമനി നടപടി സ്വീകരിച്ചത്.
സ്പെയിനിന് കൈമാറുന്ന കാര്യത്തിൽ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. കഴിഞ്ഞവർഷം ഒക്ടോബറിൽ ഹിതപരിശോധന നടത്തി സ്പെയിനിെൻറ അനുവാദമില്ലാതെ കാറ്റലോണിയൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെയാണ് പുജെമോണ്ട് നോട്ടപ്പുള്ളിയായത്. അനധികൃതമായി ഹിതപരിശോധന സംഘടിപ്പിച്ച് കലാപത്തിന് നീക്കം നടത്തിയതായാണ് ഇദ്ദേഹത്തിനെതിരായ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.