ജി​ബ്രാ​ൾ​ട്ട​ർ: ബ്രി​ട്ട​നി​ൽ ചി​ല​ർ​ക്ക്​ ക്ഷ​മ ന​ഷ്​​ട​പ്പെ​െ​ട്ട​ന്ന്​ സ്​​പെ​യി​ൻ; ത​ർ​ക്കം രൂക്ഷമാകുന്നു

മഡ്രിഡ്: ജിബ്രാൾട്ടർ വിഷയത്തിൽ ബ്രിട്ടനിൽനിന്ന് പുറത്തുവരുന്ന പ്രതികരണങ്ങൾ അദ്ഭുതപ്പെടുത്തുന്നതായും പലർക്കും ഇക്കാര്യത്തിൽ ക്ഷമ നഷ്ടപ്പെട്ടതായാണ് തോന്നുന്നതെന്നും സ്പാനിഷ് വിദേശകാര്യ മന്ത്രി അലഫോൺസോ ദാസ്തിസ്. കൺസർവേറ്റിവ് പാർട്ടി മുൻ നേതാവ് കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തിന് മറുപടിയായാണ് സ്പാനിഷ് മന്ത്രിയുടെ പ്രതികരണം. 

35 വർഷം മുമ്പ് സമാനമായ പ്രശ്നത്തിൽ സൈനികനടപടി സ്വീകരിച്ചത് ചൂണ്ടിക്കാട്ടി, അത്തരമൊരു നീക്കത്തിന് ജിബ്രാൾട്ടർ വിഷയത്തിലും ബ്രിട്ടൻ സന്നദ്ധമാകുമെന്നായിരുന്നു നേതാവി​െൻറ  പ്രസ്താവന. ജിബ്രാൾട്ടർ വിലപേശാനുള്ള വസ്തുവല്ലെന്നും ബ്രിട്ടനിൽ തുടരാനാണ് ഞങ്ങളാഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി ഫാബിയൻ പിക്കാർഡോയും പ്രതികരിച്ചിരുന്നു. ഇൗ പ്രസ്താവനകൾക്കാണ്  സ്പെയിൻ വിദേശകാര്യ മന്ത്രി മറുപടി നൽകിയിരിക്കുന്നത്. െബ്രക്സിറ്റുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂനിയൻ പുറത്തിറക്കിയ രേഖയാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത്. െബ്രക്സിറ്റ് വ്യവസ്ഥകൾ സ്പെയിനി​െൻറ അനുമതിയുണ്ടെങ്കിലേ ജിബ്രാൾട്ടറിന് ബാധകമാകൂ എന്നാണ് രേഖയിലുള്ളത്. 

സ്പെയിനി​െൻറ ദക്ഷിണ ഭാഗത്ത് സ്ഥിതിചെയ്യുന്ന ജിബ്രാൾട്ടർ പ്രദേശം സംബന്ധിച്ച് കഴിഞ്ഞ 300 വർഷമായി ഇരു രാജ്യങ്ങളും തമ്മിൽ തർക്കമുണ്ട്. എന്നാൽ, വർഷങ്ങൾക്കുമുമ്പ് നടന്ന ഹിതപരിശോധനയിൽ പ്രദേശത്തെ ജനങ്ങൾ ബ്രിട്ടനോടൊപ്പം നിൽക്കാനാണ് വോട്ട് രേഖപ്പെടുത്തിയത്.

Tags:    
News Summary - gibraltar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.