വാഴ്സോ: മത-രാഷ്ട്രീയ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയും അവരുടെ അവകാശങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നതിലാണ് യഥാർഥ ജനാധിപത്യത്തിെൻറ നിർണായക പരീക്ഷണമെന്ന് ഉപരാഷ്ട്രപതി ഹാമിദ് അൻസാരി. പോളണ്ട് സന്ദർശനത്തിനിടെ വാഴ്സോ സർവകലാശാലയിലെ വിദ്യാർഥികെളയും അധ്യാപകരെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിലെ വിടവുകളും പരാജയങ്ങളും ഇല്ലാതാക്കാനുള്ള വഴി കൂടുതൽ ജനകീയമാണ്. ജനാധിപത്യം ഇല്ലാതാവുേമ്പാഴും പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കപ്പെടാതിരിക്കുകയും ചെയ്യുേമ്പാഴാണ് വിഘടന പ്രവർത്തനങ്ങളും മതസംഘർഷങ്ങളും ഉടലെടുക്കുന്നത്. ഇൗ സംവിധാനം നിലനിൽക്കുന്നതിനാലാണ് ഇന്ത്യയിലെ പല പ്രശ്നങ്ങളും കൃത്യമായി പരിഹരിക്കാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോളണ്ടിലെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളും ജനാധിപത്യം പുനഃസ്ഥാപിച്ച നടപടിയും പ്രശംസനീയമാണ്.
ഇന്ത്യയിലെ ജനാധിപത്യത്തിെൻറ മുഖ്യലക്ഷ്യങ്ങൾ സമത്വവും സാമൂഹിക ഇടപെടലുമായിരുന്നു. ഇന്ത്യയിലെ ജനങ്ങളാണ് തങ്ങളുടെ ജനാധിപത്യ ഭാവിയുടെ ഇൗടെന്നും എന്നാൽ, ഇതിനിടയിലും രാജ്യം പല വെല്ലുവിളികളും നേരിടുന്നതായും അൻസാരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.