ഇന്ത്യൻ വംശജൻ ലിയോ വരദ്​കർ ​അയർലൻഡ്​ പ്രധാനമന്ത്രി

ലണ്ടൻ: അയർലൻഡി​​​​െൻറ പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജനും 38കാരനുമായ ലിയോ വരദ്​കർ ചുമതലയേറ്റു.  രാജ്യത്തി​​​െൻറ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ലിയോ, സ്വവർഗാനുരാഗിയെന്ന്​ സ്വയം വെളിപ്പെടുത്തിയ​ ഡോക്​ടർ കൂടിയാണ്​. മുംബൈക്കാരനായ ഡോ.അശോക്​ വരദ്​കറി​​​െൻറയും െഎറിഷ്​ നഴ്​സായ മിറിയമി​​​െൻറയും മകനായ ലിയോ ഇൗ മാസം ആദ്യം ഫൈൻ ഗയേൽ പാർട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്നലെയാണ്​ പാർലമ​​െൻറിലെ വോ​െട്ടടുപ്പിൽ വിജയിച്ചതിനെ തുടർന്ന്​ വരദ്​കർ ചുമതലയേറ്റത്​. താവോയ്​സീച്ച്​ എന്നാണ്​ ​െഎറിഷ്​ പ്രധാനമന്ത്രി പദം അറിയപ്പെടുന്നത്​. തുല്യാവസരങ്ങളുടെ റിപ്പബ്ലിക്കിനായി പ്രവർത്തിക്കുമെന്നും ഇടത്തും വലത്തും നിന്നുകൊണ്ടുമാത്രം പുതിയ രാഷ്​ട്രീയാവസ്​ഥകളെ അഭിമുഖീകരിക്കാനാവി​െല്ലന്നും ​െഎറിഷ്​ പാർലമ​​െൻറായ ഡെയ്​ലിൽ സംസാരിക്ക​െവ അദ്ദേഹം പറഞ്ഞു.

ലിയോയുടെ പങ്കാളിയായ മാത്യു ബാരറ്റും ഡോക്​ടറാണ്​. ജനകീയ വോ​െട്ടടുപ്പിലൂടെ സ്വവർഗ വിവാഹത്തിന്​ നിയമസാധുത നൽകിയ ലോകത്തെ ആദ്യ രാജ്യമാണ്​ അയർലൻഡ്​. 

Tags:    
News Summary - Ireland elects indian origin and first gay prime minister Leo Varadkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.