ജറൂസലം: നിർദ്ദിഷ്ട സമയത്തിനകം സഖ്യ സർക്കാർ രൂപീകരിക്കാനുള്ള ഇസ്രായേലിലെ പ്രതിപക്ഷ നേതാവും ബ്ലൂ ആൻറ് വൈറ് റ് പാർട്ടി നേതാവുമായ ബെന്നി ഗാൻറ്സിനെറ ശ്രമം പരാജയപ്പെട്ടു. സർക്കാർ രൂപീകരിക്കാൻ നിലവിലെ കാവൽ പ്രധാനമന്ത് രി ബിന്യമിൻ നെതന്യാഹുവിന് സാധിക്കാത്ത സാഹചര്യത്തിലാണ് പ്രസിഡൻറ് ബെന്നി ഗാൻറ്സിന് അവസരം നൽകിയത്.
കഴിഞ്ഞ സെപ്തംബറിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 120 അംഗ നെസറ്റിൽ ( പാർലമെൻറ് ) 61അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
33 സീറ്റ് നേടിയ ബ്ലൂ ആൻറ് വൈറ്റ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. വിവിധ പാർട്ടികൾ ചേർന്ന ഐക്യ സർക്കാർ രൂപീകരിക്കാൻ ആദ്യം നെതന്യാഹുവും പിന്നീട് ബെന്നി ഗാൻറ്സും നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. ഇരുവർക്കും 28 ദിവസത്തെ സമയമാണ് പ്രസിഡൻറ് അനുവദിച്ചിരുന്നത്. മൂന്നാമത്തെ ഏറ്റവും വലിയ കക്ഷി നേതാവ് അവിഗ്ദോർ ലിബർമാൻ നെതന്യാഹുവിനോ ഗാൻറ്സിനോ പിന്തുണ നൽകാൻ തയാറാവാത്തതാണ് കാരണം.
ഇനി 21 ദിവസത്തിനകം ഏതെങ്കിലുമൊരു അംഗത്തെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും പൊതുതെരഞ്ഞെടുപ്പ് നടത്തുകയാണ് അടുത്ത നടപടി. ഇസ്രായേലിെൻറ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വർഷത്തിനിടെ മൂന്നാമതും തെരഞ്ഞെടുപ്പ് നടക്കാൻ പോവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.