മിലാൻ: ഇറ്റാലിയിൽ ഭൂചലനത്തെത്തുടർന്ന് തകർന്ന കെട്ടിടത്തിനടിയിൽപെട്ട മൂന്ന് കുട്ടികളെ അഗ്്നിശമനസേന രക്ഷപ്പെടുത്തി. നേപ്പിൾസിന് സമീപം രാത്രി ഒമ്പതിനാണ് 4.0 തീവ്രതയിലുള്ള ഭൂചനമുണ്ടായത്. പുലർച്ചെ നാലു മണിക്കാണ് ഏഴു മാസം പ്രായമുള്ള പാസ്കലിനെ രക്ഷിച്ചത്.
ഏഴു മണിക്കൂറിനുശേഷം എട്ടു വയസ്സുള്ള മത്യാസിനെയും ഒമ്പതു മണിക്കൂറിനുശേഷം 11 വയസ്സുള്ള സിറോയെയും രക്ഷിച്ചു. ഭൂകമ്പമുണ്ടായപ്പോൾ മൂത്തകുട്ടി സിറോ ഇളയകുട്ടികളെ കട്ടിലിനടിയിലേക്ക് വലിച്ചിട്ടതാണ് മരണത്തിൽനിന്ന് രക്ഷപ്പെടാൻ കാരണമായത്.
വീടിെൻറ മറ്റൊരിടത്തായിരുന്ന കുട്ടികളുടെ രക്ഷിതാക്കളും രക്ഷപ്പെട്ടു. അപകടത്തിൽ രണ്ടു സ്ത്രീകൾ മരിക്കുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2600 പേർ ഭവനരഹിതരായതായാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.