ബൈറൂത്: ലബനാനെ പിടിച്ചുകുലുക്കിയ അഞ്ചുദിവസം പിന്നിട്ട പ്രക്ഷോഭങ്ങൾക്കു പിന്നാല െ പുതിയ പരിഷ്കാരങ്ങളും 2020ലേക്കുള്ള ബജറ്റും അംഗീകരിച്ചതായി പ്രധാനമന്ത്രി ഹരീരി അറ ിയിച്ചു. രാഷ്ട്രീയക്കാരുടെ ശമ്പളം പകുതിയായി കുറക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പരിഷ്കാരങ്ങളിൽ ഉള്ളത്. രാജ്യത്തെ ഭരണവിഭാഗത്തിനോടുള്ള പ്രതിഷേധവുമായി വൻതോതിൽ ജനം തെരുവിലേക്കിറങ്ങിയ സംഭവം അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല. പരിഷ്കാരം പ്രഖ്യാപിച്ചെങ്കിലും തങ്ങൾ തൃപ്തരല്ലെന്നും തെരുവിൽനിന്ന് മടങ്ങാനായിട്ടില്ലെന്നും പ്രക്ഷോഭകാരികളെ ഉദ്ധരിച്ച് ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ഇനി പൊറുപ്പിക്കില്ലെന്ന് അവർ പറഞ്ഞു. എന്നാൽ, എല്ലാവരെയും അഴിമതിക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് പ്രസിഡൻറ് മിഷേൽ അൗൺ പ്രതികരിച്ചു.
ചെലവുചുരുക്കൽ പ്രഖ്യാപനവും പുതിയ നികുതികളും വാട്സ്ആപ് കോളിനും മറ്റും ചാർജ് ഏർപ്പെടുത്തിയതും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ജനങ്ങളെ തെരുവിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.