ജറൂസലം: ഫലസ്തീൻ യുവാവിനെ വെടിവെച്ചുകൊന്നകേസിൽ ജയിലിൽ കഴിയുന്ന ഇസ്രായേൽ സൈനികനായി പ്രതിരോധമന്ത്രാലയം പ്രസിഡൻറിേനാട് മാപ്പിനപേക്ഷിച്ചു. പ്രതിരോധമന്ത്രി ആവിഗ്ദോർ ലിബ്രർമാനാണ് പ്രസിഡൻറ് റോവെൻ റിവ്ലിനോട്, സൈനികന് മാപ്പുനൽകാൻ അപേക്ഷിച്ചത്.
പ്രതിരോധമന്ത്രാലയത്തിെൻറ അപേക്ഷ പ്രസിഡൻറ് പരിഗണിക്കുമെന്ന് ആവിഗ്ദോർ ലിബ്രർമാൻ അറിയിച്ചു. എലോർ അസെരിയ എന്ന സൈനികന് വേണ്ടിയാണ് പ്രതിരോധ മന്ത്രാലയത്തിെൻറ മാപ്പപേക്ഷ. 2016ലാണ് സംഭവം. ഹിബ്രോണിലെ വെസ്റ്റ് ബാങ്ക് സിറ്റിയിൽ അബുൽ ഫതഹ് അൽ ശരീഫിയെന്ന 21 കാരനെ അകാരണമായി വെടിവെച്ചുകൊന്ന കേസിലാണ് അസരിയ പിടയിലാവുന്നത്. വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങൾ വിഡിയോയിൽ ലോകംമുഴുവൻ പ്രചരിച്ചതോടെ യു.എന്നും മറ്റു മനുഷ്യാവകാശ സംഘടനകളും ഇടപെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.