ബ്രസൽസ്: യൂറോപ്പിനെ ലക്ഷ്യംവെച്ചെത്തുന്ന അഭയാർഥികളെയും കുടിയേറ്റക്കാരെയും നിയന്ത്രിക്കുന്നതു സംബന്ധിച്ച് യൂറോപ്യൻ യൂനിയൻ നേതാക്കൾ ധാരണയിലെത്തി. ബ്രസൽസിൽ നടന്ന യോഗത്തിൽ ഒമ്പതു മണിക്കൂർ നീണ്ട ചർച്ചക്കു ശേഷമാണ് ധാരണയായത്.
അംഗരാജ്യങ്ങളിൽ അഭയാർഥികളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്യാംപുകൾ തുറക്കാനും അനധികൃത കുടിയേറ്റക്കാരെ വേർതിരിക്കാനുള്ള നടപടികൾക്കും തീരുമാനമായിട്ടുണ്ട്. ഏതൊക്കെ രാജ്യങ്ങളിൽ കുടിയേറ്റ നിയന്ത്രണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നത് വ്യക്തമല്ല. ഇൗ കേന്ദ്രങ്ങളിൽ നിന്നുള്ള പുനരധിവാസം പിന്നീടാണ് നടക്കുക.
അഭയാർഥികളുടെ പുനരധിവാസത്തിനായി തുർക്കിക്ക് നൽകിവരുന്ന ധനസഹായം വർധിപ്പിക്കാനും ഉത്തര കൊറിയക്കുള്ള ധനസഹായത്തിൽനിന്ന് 50 കോടി യൂറോ ഒഴിവാക്കാനും അംഗരാജ്യങ്ങൾ തീരുമാനിച്ചു. അതിനിടെ, ഇറ്റലിയിലെത്തുന്ന അഭയാർഥികളെ സ്വീകരിക്കാൻ നടപടികൾ എടുക്കുന്നില്ലെങ്കിൽ ഇക്കാര്യങ്ങളിൽനിന്ന് പിന്മാറുമെന്ന് ഇറ്റലി ഭീഷണി മുഴക്കി. 2018ൽ 80,000 അഭയാർഥികൾ യൂറോപ്പിലെത്തുമെന്നാണ് യു.എൻ അഭയാർഥി ഏജൻസിയുടെ കണക്കുകൂട്ടൽ. 2017ലെത്തിയ അഭയാർഥികളുടെ നേർപകുതിയാണിത്.
2015ൽ 10 ലക്ഷത്തിലേറെ അഭയാർഥികളാണ് യൂറോപ്പിലെത്തിയത്. അഭയാർഥി പ്രശ്നത്തിൽ തീരുമാനമായതോടെ ബ്രെക്സിറ്റ്, യൂറോ സോൺ എന്നിവയാണ് ഇനി ഇ.യുവിെൻറ മുഖ്യ ചർച്ചാവിഷയങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.