ലണ്ടൻ: െബ്രക്സിറ്റിനു ശേഷം ഇന്ത്യയെ സംബന്ധിച്ച് ബ്രിട്ടെൻറ പ്രാധാന്യം കുറയുകയില്ലെന്നും ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധം കൂടുതൽ ശക്തമായിത്തന്നെ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലണ്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഇന്ത്യ-യു.കെ സി.ഇ.ഒ ഫോറത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
ഇരുരാജ്യങ്ങൾ തമ്മിൽ നില നിൽക്കുന്ന വ്യാപാരബന്ധത്തിൽ ഫോറം സംതൃപ്തി പ്രകടിപ്പിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും പങ്കെടുത്ത ഫോറത്തിൽ ഇരുരാജ്യങ്ങളിൽനിന്നുമുള്ള ബിസിനസ് രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
ഇന്ത്യ-യു.കെ സി.ഇ.ഒ ഫോറം ഉപാധ്യക്ഷൻ അജയ് പിരമൾ, രാകേഷ് മിത്തൽ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി, ഭാരത് ഹോട്ടൽ എം.ഡി ജ്യോത്സ്ന സൂരി, എച്ച്.എ.എൽ ചെയർമാൻ സുവർണരാജു തുടങ്ങിയവരാണ് ഇന്ത്യൻ ബിസിനസ് സമൂഹത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത്. യോഗത്തിനുശേഷം ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സാങ്കേതിക പങ്കാളിത്തം വെളിപ്പെടുത്തുന്ന സയൻസ് പ്രദർശനവും ഇരു രാഷ്ട്ര നേതാക്കൾ സന്ദർശിച്ചു. കാൻസർ, മലേറിയ തുടങ്ങിയ രോഗങ്ങൾ പ്രതിരോധിക്കുന്നതിനുള്ള ബയോ മെഡിക്കൽ ഗവേഷണ സ്ഥാപനമാണ് ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.