മകളുടെ കുഞ്ഞിന് അമ്മ ജന്മം നല്‍കി

ലണ്ടന്‍: കുഞ്ഞിന് ജന്മം നല്‍കുക എന്ന മകളുടെ സ്വപ്നം അര്‍ബുദം കാര്‍ന്നെടുത്തപ്പോള്‍ അമ്മ തുണയായത്തെി. ജസീക്കയുടെയും ഭര്‍ത്താവ് റീസിന്‍െറയും ഭ്രൂണത്തെ ഒമ്പതു മാസം ശരീരത്തില്‍ വളരാന്‍ അനുവദിച്ച്  ജൂലി ബ്രാഡ്ഫോര്‍ഡ് എന്ന 45കാരി ജാക്കിന് ജന്മം നല്‍കി. അങ്ങനെ അമ്മയും മകനും ഒരേ ഉദരത്തില്‍നിന്ന് പിറന്നുവീണു.

2013ല്‍ 18ാം വയസ്സിലാണ് ജസീക്കയില്‍ അണ്ഡാശയ അര്‍ബുദം കണ്ടത്തെിയത്.  2014ല്‍ ചികിത്സ ആരംഭിക്കുന്നതിനുമുമ്പ് വെയില്‍സിലെ ക്രാഡിഫ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ജസീക്കയുടെ ശരീരത്തില്‍നിന്ന് അണ്ഡങ്ങള്‍ എടുത്ത് സൂക്ഷിക്കുകയായിരുന്നു.

ഈ വര്‍ഷാരംഭത്തോടെയാണ് തങ്ങളുടെ വേദനകള്‍ മറക്കാന്‍ ഒരു കുഞ്ഞ് വേണമെന്ന  ജസീക്കയുടെയും റീസിന്‍െറയും മോഹങ്ങള്‍ക്ക് വേഗംകൂടിയത്. ഇതോടെ ഐ.വി.എഫ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വികസിപ്പിച്ചെടുത്ത ഭ്രൂണം അമ്മ ജൂലിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. പൂര്‍ണ വളര്‍ച്ചയത്തെിയ ജാക്കിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജൂലി ജന്മം നല്‍കിയത്.

ജസീക്ക അര്‍ബുദബാധിതയായിരുന്ന മൂന്നു വര്‍ഷം കടുത്ത വേദനയുടേതായിരുന്നെന്നും മകള്‍ക്ക് കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയില്ളെന്നത് ഏറെ വേദനിപ്പിച്ചിരുന്നെന്നും ജൂലി പറയുന്നു. എന്നാല്‍, ജാക്ക് ജീവിതത്തിലേക്കു വന്നതോടെ എല്ലാ വേദനകളും അലിഞ്ഞില്ലാതാവുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - mother gives birth to daughter's child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.