നൊബേല്‍ പുരസ്​കാര ജേതാവ്​ ആശുപത്രിയിൽ: ഭാര്യ മരിച്ച നിലയിൽ 

ഷിക്കാഗോ: നൊബേല്‍ പുരസ്​കാര ജേതാവും ജപ്പാനീസ്​ രസതന്ത്ര പ്രൊഫസറുമായ ഇ ഇച്ചി നെഗിഷിയുടെ ഭാര്യ സുമൈര്‍ നെഗിഷിയെ നോർത്തേൺ ഇല്ലിനോയിസിനു സമീപമുള്ള റോക്ക് ഫോര്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഇവര്‍ സഞ്ചരിച്ച വാഹനത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ സ്ഥലത്ത്​ അവശനിലയിൽ കണ്ട ഇച്ചി നെഗിഷിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

82കാരനായ പ്രൊഫസറും ഭാര്യയും  വിമാനത്താവളത്തിലേക്ക് കാറില്‍ പുറപ്പെട്ടതായിരുന്നു. വഴിയില്‍ വാഹനം ഇടിച്ചു നില്‍ക്കുകയായിരുന്നുവെന്നാണ്​ സൂചന. തിങ്കളാഴ്​ച രാത്രിയാണ്​ ഇന്ത്യാനയിലെ വെസ്റ്റ് ലഷ്‌ലിറ്റില്‍ താമസിച്ചിരുന്ന ഇരുവരെയും കാണാതായത്​. പിന്നീട്​ ചൊവ്വാഴ്​ച രാവിലെ 200 മൈല്‍ അകലെയുള്ള റോക്ക് ഫോര്‍ഡിലെ തെരുവിൽ അലഞ്ഞു നടക്കുന്ന നെഗിഷിയെയും അൽപം ദൂരെ നിർത്തിയിട്ട കാറിൽ ഭാര്യയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. 

പാര്‍കിന്‍സന്‍സ് രോഗവും മാനസിക അസ്വാസ്ഥ്യവുമുള്ള സുമൈര്‍ നെഗിഷി മരണം സ്വാഭാവികമാണെന്നാണ് ഒഗിള്‍ കൗണ്ടി ഷെറീഫ് ഓഫീസ് അറിയിച്ചത്. ഇവരുടെ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനയച്ചു. 
2010 ല്‍ രസതന്ത്രത്തിനുള്ള നൊ​േബല്‍ സമ്മാനം ലഭിച്ച ശാസ്​ത്രജ്ഞനാണ്​ നെഗിഷി. കാര്‍ബണ്‍ ആറ്റത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഇദ്ദേഹത്തെ നൊ​േബല്‍ സമ്മാനാര്‍ഹനാക്കിയത്. 
 

Tags:    
News Summary - Nobel prize winner Ei-ichi Negishi hospitalized, wife found deceased- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.