ഹവാന: നയതന്ത്രബന്ധം ഉൗട്ടിയുറപ്പിക്കുന്നതിെൻറ ഭാഗമായി ഉത്തര കൊറിയൻ വിദേശകാര്യമന്ത്രി റി യോങ് ഹോ തിങ്കളാഴ്ച ക്യൂബയിലെത്തും. ക്യൂബൻ വിദേശകാര്യമന്ത്രി ബ്രൂണോ റൊഡ്രിഗ്വസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ക്യൂബയും ഉത്തര കൊറിയയുമായും യു.എസിെൻറ ബന്ധം സുഗമമല്ലാത്ത സാഹചര്യത്തിലാണ് സന്ദർശനം.
2015ൽ ഒബാമ ഭരണകൂടം പതിറ്റാണ്ടുകൾക്കു ശേഷം ക്യൂബയുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ, ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്ന ശേഷം ബന്ധം വീണ്ടും അവതാളത്തിലായി. 1986ൽ ക്യൂബൻ നേതാവ് ഫിദൽ കാസ്ട്രോ ഉത്തര കൊറിയ സന്ദർശിച്ചിരുന്നു. 2016ൽ ഫിദൽ അന്തരിച്ചപ്പോൾ ഉത്തര കൊറിയ മൂന്നുദിവസത്തെ ഒൗദ്യോഗിക ദുഃഖാചരണവും സംഘടിപ്പിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.