ബ്രസൽസ്: മുട്ടയിൽ കീടനാശിനി പ്രയോഗിച്ചെന്ന ആക്ഷേപങ്ങളും തുടർന്നുള്ള പ്രതിസന്ധിയും അവസാനിപ്പിക്കാൻ യൂറോപ്യൻ യൂനിയൻ അടിയന്തര യോഗം വിളിച്ചു. യൂനിയനിൽ അംഗങ്ങളായ 15 രാജ്യങ്ങളിലും സ്വിറ്റ്സർലൻഡിലുമാണ് പ്രചാരണം ആദ്യം പരന്നത്. ഇത് ഹോേങ്കാങ് വഴി ഏഷ്യയിലേക്കും കടന്നതോടെയാണ് യൂറോപ്യൻ യൂനിയൻ രംഗത്തെത്തിയത്. മുട്ടയിൽ ഫിപ്രോനിൽ എന്ന രാസകീടനാശിനി പ്രയോഗിക്കുന്നെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നുമായിരുന്നു പ്രചാരണം. ഇതേതുടർന്ന് ആഗസ്റ്റ് ഒന്നുമുതൽ മില്യൺ കണക്കിന് മുട്ടയും മുട്ട ഉൽപന്നങ്ങളുമാണ് യൂറോപ്യൻ സൂപ്പർ മാർക്കറ്റുകളിൽനിന്ന് പുറംതള്ളുന്നത്.
അതേസമയം, ഫിപ്രോനിൽ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് യൂനിയൻ ഉൗന്നിപ്പറഞ്ഞു. അമിതോപയോഗം അപകടം വരുത്തുമെന്ന് മാത്രമാണ് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുള്ളതെന്നും അംഗരാജ്യങ്ങളെ അറിയിച്ചു. കുറ്റപ്പെടുത്തലും പഴിചാരലും നമ്മെ എങ്ങുമെത്തിക്കില്ലെന്നും വിവാദം അവസാനിപ്പിക്കലാണ് ആവശ്യമെന്നും യൂറോപ്യൻ ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കമീഷണർ വൈറ്റനിസ് ആൺഡ്ര്യൂകാറ്റിസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവാദം ദോഷകരമായി ബാധിച്ച യൂറോപ്യൻ രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷാ മന്ത്രിമാരുടെ യോഗം സെപ്റ്റംബർ 26ന് ചേരാൻ തീരുമാനിച്ചു.
കുടിയേറ്റങ്ങൾക്കും ബ്രെക്സിറ്റിനും ശേഷം ഉയർന്ന വിവാദത്തിൽനിന്ന് വേഗം തടിയൂരാനാണ് യൂറോപ്യൻ യൂനിയെൻറ ശ്രമം. ഏതാണ്ട് 2,50,000ത്തോളം കീടനാശിനി പ്രയോഗിച്ച മുട്ടകൾ കഴിഞ്ഞ ഏപ്രിൽമുതൽ ഫ്രാൻസിൽ വിതരണം ചെയ്തതായി കാർഷികമന്ത്രാലയം അറിയിച്ചു. എന്നാൽ, ആർക്കും ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.