ഫിലിപ്പീൻസിൽ കൊടുങ്കറ്റും പേമാരിയും; 200ലേറെ പേർ മരിച്ചു

മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ വീശിയടിച്ച ടെംബിന്‍ കൊടുങ്കാറ്റില്‍ 200 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഈ മേഖലയിലുണ്ടായ പേമാരിയിലും മണ്ണിടിച്ചിലിലും 160ലേറെ പേരെ കാണാതായി. 70,000ലേറെ പേരു​െട വീടുകൾ നഷ്​ടമായി. ഫിലിപ്പീന്‍സിലെ മിന്‍ഡാനാവോ ദ്വീപിലാണ് ആദ്യം കൊടുങ്കാറ്റ് വീശിയടിച്ചത്. മണിക്കൂര്‍125 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിച്ചത്.

നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മേഖലയില്‍ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഇൻറര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രെസൻറ്​ സൊസൈറ്റി അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
 

Tags:    
News Summary - Philippines Tropical Storm Tembin kills more than 180 - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.