സിഡ്നി: ഹെലികോപ്റ്റർ പറത്തുന്നതിനിടെ അസഹ്യമായ വിശപ്പ് തോന്നിയ പൈലറ്റ് മറ്റൊന്നും ആലോചിച്ചില്ല. സമീപത്തുള്ള മക്ഡൊണാൾസ് റസ്റ്റോറൻറിനു മുന്നിൽ ഹെലികോപ്റ്റർ ലാൻഡു ചെയ്തു ഭക്ഷണം വാങ്ങാൻ കയറി. ആസ്ട്രേലിയയിലെ സിഡ്നി നഗരത്തിലാണ് സംഭവമുണ്ടായത്. ശനിയാഴ്ച വൈകിട്ടാണ് റൗസ് ഹിൽ മക്ഡൊണാൾസ് റസ്റ്റോറൻറിെൻറ മുറ്റത്ത് ഹെലികോപ്റ്റർ നിർത്തി പൈലറ്റ് ഭക്ഷണം വാങ്ങിയത്.
അടിയന്തര ആവശ്യമായതിനാലാണ് ഹെലികോപ്റ്റർ താഴെ ഇറക്കിയെന്ന് റസ്റ്റോറൻറ് അധികൃതരും ജീവനക്കാരും കരുതി. എന്നാൽ അവരെ ഞെട്ടിച്ച് പൈലറ്റ് ഭക്ഷണം ഒാർഡർ ചെയ്തു വാങ്ങി കൊണ്ടുപോവുകയാണുണ്ടായത്. ഭക്ഷണം വാങ്ങിയ ശേഷം റസ്റ്റോറൻറിലെ ലോണിൽ നിൽക്കുന്ന തെൻറ ഹെലികോപ്റ്ററിൽ ചിത്രം മൊബൈലിൽ പകർത്താനും പൈലറ്റ് മറന്നില്ല.
ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നതും ഭക്ഷണം വാങ്ങിയ ശേഷം പറന്നുയരുന്നതുമായ മൊബൈൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
റസ്റ്ററോൻറ് അധികൃതരോട് അനുവാദം വാങ്ങിയാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തതെങ്കിൽ അതിൽ നിയമപരമായി തെറ്റില്ലെന്ന് സിവിൽ ഏവിയേഷൻ സേഫ്റ്റി അതോറിറ്റി വക്താവ് പറഞ്ഞു. എന്നാൽ ഇത്തരത്തിലുള്ള ലാൻഡിങ് സുരക്ഷിതമല്ലെന്നും ഹെലികോപ്റ്ററിെൻറ ലാൻഡിങ്ങും ടേക് ഒാഫും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോയെന്ന് പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.