ലണ്ടൻ: ബ്രെക്സിറ്റിനുശേഷം ബ്രിട്ടീഷ് ജനത ഒരുമിച്ചുവെന്ന് ഇൗസ്റ്റർ സന്ദേശത്തിൽ പ്രധാന മന്ത്രി തെരേസ മേയ്. ബ്രെക്സിറ്റിനു ശേഷം അവസരങ്ങൾ ബ്രിട്ടനെ തേടിവരുമെന്നും തെൻറ ആദ്യ ഇൗസ്റ്റർ സന്ദേശത്തിൽ അവർ പറഞ്ഞു. ക്രിസ്തുമത വിഭാഗങ്ങൾ സമൂഹത്തിനുനൽകിയ സംഭാവനകൾ ആത്മവിശ്വാസം തോന്നിപ്പിക്കുന്നതാണെന്നും അവർ സൂചിപ്പിച്ചു. ആവിഷ്കാരസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും പുകൾെപറ്റ നാടാണ് ബ്രിട്ടൻ. മറ്റു രാജ്യങ്ങളിലെ ജനങ്ങൾ രഹസ്യമായാണ് തങ്ങളുടെ മതവിശ്വാസങ്ങളനുസരിച്ച് ജീവിക്കുന്നതെന്നും ഭയമാണ് അവരെ നയിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.