വംശവെറിക്കെതിരെ പ്രതിഷേധം ഫ്രാൻസിലും; സംഘർഷം

പാരിസ്: ആഫ്രോ-അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിന്‍റെ മരണത്തോടെ അമേരിക്കയിൽ ശക്തമായ വംശവെറിക്കെതിരായ പ്രക്ഷോഭം ഫ്രാൻസിലും. ബ്രിട്ടനു പിന്നാലെയാണ് ഫ്രാൻസിലും വംശീയ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. പാരിസിൽ കഴിഞ്ഞ ദിവസം ആയിരക്കണക്കിന് പേരാണ് പ്രതിഷേധ റാലി നടത്തിയത്.

 

സെൻട്രൽ പാരിസിൽ നടന്ന റാലി പിരിച്ചുവിടാൻ കുഞ്ഞുങ്ങളെയുമായി അടക്കം എത്തിയവർക്കു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്ലാസ് ദെ ലാ റിപബ്ലികിൽ ഒത്തുകൂടിയവർ ഓപ്റ ഹൗസിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ആദ്യം സമാധാനപരമായിരുന്ന പ്രതിഷേധം മണിക്കൂറുകൾക്ക് ശേഷം അക്രമാസക്തമായെന്നാണ് റിപ്പോർട്ട്.

2016ൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച 24കാരനായ മാലി-ഫ്രാൻസ് വംശജൻ അഡാമ ട്രോറിന്‍റെ സഹോദരി അസ്സ ട്രോർ റാലിയെ അഭിസംബോധന ചെയ്തു. യു.എസിൽ സംഭവിക്കുന്നത് ഫ്രാൻസിലും നടക്കുന്നുണ്ട്, നമ്മുടെ സഹോദരങ്ങൾ മരിച്ചുകൊണ്ടേയിരിക്കുകയാണ് -അവർ പറഞ്ഞു.

Tags:    
News Summary - Police clash with anti racism protesters in Paris-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.