വത്തിക്കാൻ സിറ്റി: ആധുനിക ലോകത്ത് ക്രിസ്ത്യൻ വിശ്വാസം ആരും ശ്രദ്ധിക്കാത്ത അവസ്ഥയിലാണെന്നും ഇതു പരിഗണിച്ച് സഭാനേതൃത്വം സമീപനം മാറ്റണമെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ‘നമ്മുടെ നയസമീപനങ്ങൾ’ മാറ്റാൻ പുതിയ മാർഗങ്ങൾ തേടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വത്തിക്കാനിലെ ഉന്നത ഭരണസമിതിയായ ‘റോമൻ ക്യൂരിയ’ക്ക് നൽകിയ ക്രിസ്മസ് സന്ദേശത്തിലാണ് മാർപാപ്പയുടെ സുപ്രധാന നിർദേശം വന്നത്.
നമ്മൾ മാത്രമാണ് സംസ്കാരം നിർമിക്കുന്നത് എന്ന അവസ്ഥ ഇപ്പോഴില്ല. നാം ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നവരുമല്ലാതായിരിക്കുന്നു. വിശ്വാസത്തിെൻറ കാര്യത്തിലുള്ള ക്രിസ്ത്യൻ വ്യവസ്ഥയും ഇല്ലാതായി -പ്രത്യേകിച്ച് യൂറോപ്പിൽ. പടിഞ്ഞാറൻ ലോകത്ത് പലയിടത്തും അതാണ് അവസ്ഥ. പലപ്പോഴും അത് പരിഹസിക്കപ്പെടുകയും അരികുവത്കരിക്കപ്പെടുകയും ചെയ്യുന്നു -ലാറ്റിനമേരിക്കൻ ലോകത്തുനിന്ന് ആദ്യമായി മാർപാപ്പയായ അദ്ദേഹം പറഞ്ഞു.
2013ൽ മാർപാപ്പയായതുമുതൽ അദ്ദേഹം വലിയ അധികാരങ്ങളുള്ള ‘ക്യൂരിയ’യോട് ഇടഞ്ഞിട്ടുണ്ട്. ഇതിെൻറ പേരിൽ ‘ക്യൂരിയ’ അംഗങ്ങൾ പലരും മാർപാപ്പയോട് എതിർപ്പും പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ മാറ്റങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങൾ വേണമെന്ന് മാർപാപ്പ അടിവരയിട്ടു. സങ്കുചിതത്വം മാറ്റത്തിനുള്ള ഭയത്തിൽനിന്നാണ് വരുന്നത്. അത് ക്രമേണ പൊതുനന്മക്ക് തടസ്സമാവുകയും െവറുപ്പിന് വഴിമാറുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.