ലണ്ടൻ: ബ്രിട്ടീഷ് പാർലെമൻറിലേക്ക് ആദ്യമായി സിഖ് വനിതാ എം.പി എത്തുന്നു. ലേബർ പാർട്ടിയുടെ പ്രീത് കൗർ ഗിൽ ആണ് ബിർമിങ്ഹാം എഡ്ജ്ബാസ്റ്റൺ സീറ്റിൽ നിന്ന് 24,124 വോട്ടുനേടി ജയിച്ചത്. എതിർസ്ഥാനാർഥിയായ കൺസർവേറ്റിവ് പാർട്ടിയുടെ കരോളിൽ സ്ക്വിറിനെ 6,917 വോട്ടിനാണ് ഇവർ പരാജയപ്പെടുത്തിയത്. താൻ ജനിച്ചു വളർന്ന എഡ്ജ്ബാസ്റ്റെൻറ എം.പിയായി അവിടത്തെ ജനങ്ങളെ സേവിക്കാൻ അവസരം ലഭിച്ചതിൽ അതീവ സന്തുഷ്ടയാണെന്നും ജനങ്ങൾക്കൊപ്പം നിശ്ചയദാർഢ്യത്തോടെ കഠിനാധ്വാനം ചെയ്യുമെന്നും പ്രീത് കൗർ പ്രതികരിച്ചു.
പ്രീതിനൊപ്പം പുതിയൊരു റെക്കോഡുമായി മറ്റൊരു സിഖ് വംശജനുമുണ്ട്. തൻമൻ ജീത് സിങ് േധഷി എന്ന ലേബർ പാർട്ടി എം.പി പാർലമെൻറിൽ ആദ്യമായി തലപ്പാവു ധരിക്കുന്ന ജനപ്രതിനിധിയാവും. േസ്ലാഫ് സീറ്റിൽനിന്ന് 34,170 വോട്ടു നേടിയാണ് ഇദ്ദേഹം ജയിച്ചത്. എതിരാളിയെക്കാൾ 16,998 വോട്ട് അധികം തൻമൻ ജീത് നേടി. അതേസമയം, തലപ്പാവ് ധരിച്ച് മത്സരിച്ച രണ്ടാമത്തെ സിഖ് സ്ഥാനാർഥിയായ ലേബർ പാർട്ടിയുടെ കുൽദീപ് സഹോട്ട കേവലം 720 വോട്ടുകൾക്ക് പരാജയപ്പെട്ടു.
വിജയസാധ്യതയുള്ള സീറ്റുകളിൽ സിഖ് വംശജർക്ക് അവസരം നൽകിയ ലേബർ പാർട്ടി നേതാക്കളെ യു.കെയിലെ സിഖ് ഫെഡറേഷൻ അഭിനന്ദിച്ചു. ഇവർക്കു പുറമെ നിരവധി ഇന്ത്യൻ വംശജർ പാർലമെൻറിൽ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. ലേബർ പാർട്ടി മൊത്തം 14ഉം കൺസർവേറ്റിവ് പാർട്ടി 13ഉം ഇന്ത്യക്കാരെയാണ് മത്സരിപ്പിച്ചത്. ഇതിൽ ലേബർ പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ച കീത്ത് വാസ്, സഹോദരി വലേറിയ വാസ്, ലിസ് നാൻഡി, സീമാ മൽഹോത്ര, വീരേന്ദ്ര ശർമ എന്നിവർ വിജയിച്ചു.
കൺസർവേറ്റിവ് പാർട്ടിയുടെ പ്രിതി പേട്ടൽ എെസക്സിലെ വിതാമിൽനിന്നു 18,646 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജയിച്ചു. റീഡിങ് വെസ്റ്റിൽനിന്ന് അലോക് ശർമ 2876 വോട്ടിനും േകംബ്രിജ്ഷയർ നോർത്ത് വെസ്റ്റിൽനിന്ന് ശൈലേഷ് വാര 18,008 വോട്ടിനും ജയംനേടി. തോറ്റ പ്രമുഖരിൽ ഇന്ത്യൻവംശജനും ലണ്ടൻ ബോറോയിലെ മുൻ മേയറുമായ നീരജ് പാട്ടീലും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.