ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിെൻറ നിർദേശപ്രകാരം ഡയാന രാജകുമാരിയെ താൻ കൊന്നുവെന്ന ചാരസംഘടന ഏജൻറ് വെളിപ്പെടുത്തിയെന്ന വാർത്ത വ്യാജം. ജൂൺ 20ന് പുറത്തുവന്ന വാർത്ത കഴിഞ്ഞദിവസം പലപത്രങ്ങളും ഏറ്റുപിടിച്ചിരുന്നു. മരണക്കിടക്കയിൽ കഴിയുന്ന എം.െഎ-5 ഏജൻറായിരുന്ന ജോൺ ഹോപ്കിൻസ് എന്നയാൾ വെളിപ്പെടുത്തിയെന്ന് യുവർന്യൂസ്വയർ.കോം ആണ് ആദ്യം പ്രസിദ്ധീകരിച്ചത്.
കോൺസ്പിറസി വാർത്തകൾ നൽകുന്നതിൽ കുപ്രസിദ്ധിയാർജിച്ച പോർട്ടലാണിത്. 1997 ആഗസ്റ്റ് 31ന് പാരിസിലുണ്ടായ വാഹനാപകടത്തിലാണ് ഡയാന കൊല്ലപ്പെട്ടത്. അപകടം ആസൂത്രിതമാണെന്നും രാജകുടുംബമാണ് കൊലപാതകത്തിനു പിന്നിലെന്നും അന്നുമുതൽ ചിലർ ആരോപിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.