ലണ്ടൻ: ബ്രിട്ടനിൽ ബ്രെക്സിറ്റ് അനുകൂല എം.പിമാർ പ്രധാനമന്ത്രി തെരേസ മേയെ പുറത്താക്കാൻ നീക്കം നടത്തിയതായി റിപ്പോർട്ട്. ബ്രെക്സിറ്റാനന്തരം യൂറോപ്യൻ യൂനിയനിൽനിന്ന് പൂർണമായുള്ള വിടുതലാണ് കൺസർവേറ്റിവ് പാർട്ടിയിലെ ചില എം.പിമാർ ആഗ്രഹിക്കുന്നത്. എന്നാൽ, ഇ.യു അനുകൂല നിലപാടുമായി മുന്നോട്ടുപോകാനാണ് മേയ് ശ്രമിക്കുന്നതെങ്കിൽ ഭരണം അട്ടിമറിക്കാനാണ് അവർ ലക്ഷ്യമിട്ടതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യൂറോപ്യൻ യൂനിയനുമായി നികുതിയില്ലാെത സാധനങ്ങളുടെ വ്യാപാരബന്ധം പുലർത്തുമെന്ന് അഭ്യൂഹമുയർന്നിരുന്നു.
എന്നാൽ, മറ്റു രാജ്യങ്ങൾക്ക് ഇത് ബാധകമാവില്ല. അതേസമയം, മറ്റുരാജ്യങ്ങളുമായും ഇത്തരത്തിലുള്ള വ്യാപാരബന്ധം വേണമെന്നാണ് എം.പിമാരുടെ ആവശ്യം. വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസെൻറ നേതൃത്വത്തിലാണ് അട്ടിമറിക്കു പദ്ധതിയിട്ടെതന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. മേയ് പുറത്താകുന്നതോടെ അധികാരത്തിലേറാമെന്നാണ് ബോറിസിെൻറ കണക്കുകൂട്ടൽ. അത് യാഥാർഥ്യമായാൽ പരിസ്ഥിതി സെക്രട്ടറിയായ മൈക്കിൾ ഗോവിനെ ഉപപ്രധാനമന്ത്രിയാക്കാമെന്നും റീസ് മോഗിനെ ചാൻസലർ ആക്കാമെന്നും അദ്ദേഹം വാഗ്ദാനംെചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.