ലോ​ക​ത്ത്​ 50 കോ​ടി പേ​ർ​ക്ക്​ ശു​ദ്ധ​ജ​ല​മി​ല്ല​

ലണ്ടൻ: ലോകത്ത് 50  കോടി പേർക്ക്  ശുദ്ധജലം  ലഭിക്കുന്നില്ലെന്ന്  റിപ്പോർട്ട്. ഇവരിൽ  ഭൂരിഭാഗവും  നഗരകേന്ദ്രങ്ങളിൽനിന്ന്  വിട്ടുതാമസിക്കുന്നവരാണെന്നും  ലോക ജലദിനത്തോടനുബന്ധിച്ച്  വാട്ടർ എയ്ഡ് പുറത്തിറക്കിയ  റിപ്പോർട്ട് പറയുന്നു.  ശുദ്ധജലം  ഉറപ്പാക്കാനുള്ള  പ്രവർത്തനങ്ങൾ  നടത്തണമെന്നും  വാട്ടർ എയ്ഡ് ആഹ്വാനംചെയ്തു.

 66.3 കോടി  ജനങ്ങൾ ശുദ്ധജലം  ലഭിക്കാതെയാണ്  കഴിയുന്നതെന്നും  അവരിൽ ഭൂരിഭാഗവും -അതായത്  52.2 കോടിയും-  ഗ്രാമീണമേഖലയിലാണ്  ജീവിക്കുന്നതെന്നും വാട്ടർ എയ്ഡ് റിപ്പോർട്ടിൽ  പറയുന്നു. പാപ്വന്യൂഗിനി, മൊസാംബീക്,  മഡഗാസ്കർ തുടങ്ങിയ  രാജ്യങ്ങളാണ് ഏറ്റവും  വലിയ ജലദുരിതം  അനുഭവിക്കുന്നത്.  കാലാവസ്ഥ വ്യതിയാനത്തി​െൻറ  ദുരിതങ്ങൾ  അനുഭവിക്കുന്നവയും അതുമായി പൊരുത്തപ്പെടാൻ കഴിയാത്തതുമായ  20 ശതമാനം  രാജ്യങ്ങളിലും ഇൗ  രാജ്യങ്ങൾ  ഉൾപ്പെടും.

ഗ്രാമീണ  ജനസംഖ്യ  ഏറ്റവും കൂടുതലുള്ളതും  ശുദ്ധജലം  ലഭിക്കാത്തതുമായ  രാജ്യം അംഗോളയാണ്.
വ്യവസായത്തിനും ഉൗർജത്തിനുമുൾപ്പെടെയുള്ള ജല  ആവശ്യം 2030 ആകുേമ്പാഴേക്കും 50  ശതമാനംകൂടി  വർധിക്കുമെന്ന്  യു.എൻ എൻവയൺമ​െൻറ്  പ്രോഗ്രാം പ്രവചിക്കുന്നു.  മലിനജലം  പുനഃചംക്രമണം  നടത്തിയെടുക്കുന്നതുവഴി ലോകത്തിലെ ജലദൗർലഭ്യം  കുറക്കാമെന്നും  റിപ്പോർട്ടുകൾ പറയുന്നു. എട്ടു ലക്ഷത്തോളം ആളുകളാണ്  പ്രതിവർഷം മലിനജലം  കുടിക്കുന്നതുവഴിയും  കൈകൾ വൃത്തിയായി  കഴുകാനാകാത്തതിനാലും  മരിക്കുന്നത്.

Tags:    
News Summary - pure water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.