പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​: പിന്തുണ പുടിനു തന്നെയെന്ന് ഭരണ കക്ഷി പാർട്ടി

മോസ്​കോ: 2018​െല പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ വ്​ളാദിമിർ പുടിനു ത​െന്ന പിന്തുണ നൽകു​െമന്ന്​ റഷ്യയ​ി​െല ഭരണ കക്ഷിയായ യുണൈറ്റഡ്​ റഷ്യ പാർട്ടി അറിയിച്ചു. 2018 മാർച്ച്​ 18ന്​ നടക്കുന്ന പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ നിലവി​െല പ്രസിഡൻറ്​ വ്​ളാദിമിർ പുടിനെ തന്നെ പിന്തുണക്കും. ഇപ്പോഴും ഭാവിയിലും സാധ്യമാവുന്ന എല്ലാ പിന്തുണയും പുടിന്​ നൽകുമെന്ന്​ യുണൈറ്റഡ്​ റഷ്യ ​നേതാവും പ്രധാനമന്ത്രിയുമായ ദ്​മിത്രി മെദ്​വദേവ്​ അറിയിച്ചതായി റഷ്യൻ വാർത്താ ഏജൻസി ടാസ്​ റിപ്പോർട്ട്​ ചെയ്​തു. 

2012 ​െല പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ യുണൈറ്റ്​ റഷ്യ സ്​ഥാനാർഥിയായിരുന്ന പുടിൻ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്​ഥാനാർഥിയായാണ്​ മത്​സരിക്കുന്നത്​. 

സ്വതന്ത്ര സ്​ഥാനാർഥിയായാണ്​ മത്​സരിക്കുക എന്ന്​ ഡിസംബർ 14ന്​ നടന്ന വാർഷിക വാർത്താ സമ്മേളനത്തിൽ പുടിൻ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തി​​െൻറ വികസനത്തെ കുറിച്ചുള്ള ത​​െൻറ കാഴ്​ചപ്പാടുകളെ അംഗീകരിക്കുകയും ത​െന്ന വിശ്വസിക്കുകയും ചെയ്യുന്ന രാഷ്​ട്രീയ പാർട്ടികളും പൊതു സംഘടനകളും പിന്തുണക്കു​െമന്നാണ്​ പ്രതീക്ഷ എന്ന്​ പുടിൻ പറഞ്ഞിരുന്നു. ഡിസംബർ 18 ന്​ തന്നെ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന് റഷ്യ ഒൗദ്യോഗിക തുടക്കം കുറിച്ചിട്ടുണ്ട്​. 

Tags:    
News Summary - Russia's ruling party backs Putin for presidential polls- World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.