കാംബ്രിൽസ്: ബാർസലോണയിൽ 13 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു ശേഷം കാംബ്രിൽസിൽ രണ്ടാമതൊരു ആക്രമണത്തിനുള്ള ഭീകരരുടെ പദ്ധതി തകർത്തതായി സ്പാനിഷ് പൊലീസ്. കാംബ്രിൽസിൽ ആക്രമണത്തിനു തയറാറെടുത്ത് ബെൽറ്റ് ബോംബ് ധരിച്ചെത്തിയ അഞ്ചംഗസംഘം കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റിയാണ് ആക്രമണത്തിനു ശ്രമിച്ചത്. ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥനും മലയാളിയും ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. കാറിെലത്തിയ അഞ്ച് ഭീകരരെയും പൊലീസ് വധിച്ചു. അവർ ധരിച്ചിരുന്ന സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കിയതായും പൊലീസ് അറിയിച്ചു.
സ്പെയിനിലെ പ്രധാന നഗരമായ ബാഴ്സലോണയിൽ ഇന്നലെ തീവ്രവാദികൾ ജനക്കൂട്ടത്തിലേക്ക് വാൻ ഇടിച്ചുകയറ്റിയതിനെ തുടർന്ന് 13 പേർ കൊല്ലപ്പെട്ടിരുന്നു. 20ലേറെ പേർക്ക് പരിക്കേറ്റു. ബാഴ്സലോണയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ലാസ് റാംബ്ലാസിലാണ് സംഭവം. ആക്രമണത്തിെൻറ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. തിരക്കേറിയ തെരുവിലൂടെ നടന്നുപോവുകയായിരുന്നവർക്കിടയിലേക്കാണ് വാൻ ഇടിച്ചുകയറ്റിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിനുശേഷം ഡ്രൈവർ രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പൊലീസ് വധിച്ചതായും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.