ലണ്ടൻ: ബാലപീഡനക്കേസുകളിൽ കുറ്റാരോപിതനായ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി സർ എഡ്വേഡ് ഹീത് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ചോദ്യം ചെയ്യുമായിരുന്നുവെന്ന് പൊലീസ്. 2015ൽ വിൽഷെയർ പൊലീസ് കേസ് വീണ്ടും പൊടിതട്ടിയെടുത്തിരുന്നു. അതിെൻറ അന്വേഷണറിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഏഴു കേസുകളാണ് ഹീതിനെതിരെ നിലവിലുള്ളത്.
1961ലാണ് കേസിനാസ്പദ സംഭവം. പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് അന്ന് 11വയസ്സായിരുന്നു. 1967ൽ ഹീത് കൺസർവേറ്റിവ് പാർട്ടി നേതാവായിരിക്കുന്ന അവസരത്തിലും 1964 ൽ വ്യാപാര മന്ത്രിയായിരുന്നപ്പോഴും വീണ്ടും ആരോപണങ്ങളുയർന്നു. 1970-1974 കാലഘട്ടത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. പ്രധാനമന്ത്രിപദമൊഴിഞ്ഞേശഷവും അദ്ദേഹത്തിനെതിരെ ബാലപീഡനാരോപണമുയർന്നു. 2015ലാണ് ഹീത് അന്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.