ഫ്രാൻസി​െല പള്ളിക്കു സമീപം വെടിവെപ്പ്​, എട്ടു പേർക്ക്​ പരിക്ക്

അവിഗ്​നോൺ (ഫ്രാൻസ്​): തെക്കൻ ഫ്രാൻസിലെ അവിഗ്നോൺ സിറ്റിയിൽ മുസ്ലീം പള്ളിക്ക്​ സീപമുണ്ടായ ​െവടി​െവപ്പിൽ എട്ടു പേർക്ക്​ പരിക്കേറ്റു. ​​പ്രാദേശിക സമയം ഞായറാഴ്​ച രാത്രി 10.30നാണ്​ സംഭവം. രണ്ട്​ തോക്കുധാരികൾ പള്ളിക്ക്​ സമീപത്തെത്തി ​െവടിവെക്കുകയായിരു​െന്നന്ന്​ പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. 

തീവ്രവാദ ആക്രമണ സാധ്യത തള്ളിയ പൊലീസ്​ എന്തെങ്കിലും തരത്തിലുള്ള തർക്കങ്ങളാകാം ആക്രമണത്തിനിടയാക്കിയതെന്ന്​ വ്യക്​തമാക്കി. പൊലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. 

ഫ്രാൻസിലെ പള്ളിയിൽ പ്രാർഥന കഴിഞ്ഞിറങ്ങിയവർക്ക്​ നേ​െര കാർ ഒാടിച്ചു കയറ്റിയ സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിലാണ്​ ഇൗ സംഭവം. 

Tags:    
News Summary - shooting outside French mosque, Eight injured -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.