മഡ്രിഡ്: സ്പെയിനിൽ വിവാദമായി മാറിയ ‘നവജാത ശിശു മോഷണ’ കേസിൽ മുൻ ഡോക്ടറെ ചൊവ്വാഴ്ച വിചാരണ ചെയ്യും. ഫ്രാേങ്കായുടെ ഏകാധിപത്യ ഭരണകാലത്ത് ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിച്ച സംഭവത്തിലാണ് സാൻ റാമോൺ ഹോസ്പിറ്റലിലെ മുൻ ഡോക്ടറായ എഡ്വോഡോ വെലെയെ വിചാരണ ചെയ്യുന്നത്. പതിറ്റാണ്ടുകൾകൊണ്ട് അമ്മമാരിൽനിന്നു മോഷ്ടിച്ച പതിനായിരക്കണക്കിന് കുഞ്ഞുങ്ങളെ മറ്റു സ്ത്രീകൾക്ക് കൈമാറിയ കേസിനെ സംബന്ധിച്ച വിവരങ്ങൾ 2000ത്തിനു ശേഷമാണ് പുറംലോകമറിഞ്ഞത്. കേസിൽ വിചാരണ ചെയ്യപ്പെടുന്ന ആദ്യ വ്യക്തിയാണ് വെല.
1969ൽ െഎനസ് മഡ്രിഗാൽ (ഇപ്പോൾ 49 വയസ്സ്)എന്ന സ്ത്രീയെ മോഷ്ടിച്ച കേസിലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അവർക്ക് 18 വയസ്സ് തികഞ്ഞ സമയത്ത് വളർത്തമ്മ ഇവരെ ദത്തെടുത്തതാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് കുപ്രസിദ്ധമായ സംഭവത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞ ശേഷം അവർ സംഭവത്തിന് പിന്നാലെ പോയി. ആശുപത്രിയിലും മറ്റും നടന്ന അന്വേഷണങ്ങൾക്കൊടുവിൽ തെൻറ ജനന സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നു.
വ്യാജരേഖ ചമക്കൽ, നിയമ വിരുദ്ധ ദത്തെടുക്കൽ, അന്യായമായി തടങ്കൽവെക്കൽ, ജനന രജിസ്റ്റർ വ്യാജമാക്കൽ എന്നീ കുറ്റങ്ങളും വെലയുടെ പേരിൽ ചുമത്തിയിട്ടുണ്ട്. ഇത്തരത്തിൽ 2000ത്തിനടുത്ത് പരാതികൾ ഉണ്ടെങ്കിലും ഒന്നും ഇതുവരെ വിചാരണയിൽ എത്തിയിരുന്നില്ല. തെളിവുകളുടെ അഭാവത്തിൽ കേസുകളെല്ലാം തള്ളിപ്പോകുകയായിരുന്നു. ഒരു തെളിവുമില്ലാതെ കുട്ടി മരിച്ചതായി പല കേസുകളിലും അറിയിച്ചതായും അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.