ബാഴ്സലോണ: കാൽനടയാത്രക്കാർക്കിടയിലേക്ക് വാൻ ഇടിച്ചുകയറ്റി 14 പേരെ കൊലപ്പെടുത്തിയ ഭീകരനെ കാറ്റലോണിയ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. അഞ്ച് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. 22 കാരനായ യൂനുസ് അബൂ യഅ്ഖൂബ് ആണ് കൊല്ലപ്പെട്ടത്. നഗരത്തിൽ നിന്നും ബാഴ്സലോണക്ക് സമീപമുള്ള ഗ്രാമീണ മേഖലയിലേക്ക് ഇയാൾ കടന്നിരുന്നു. സ്ഫോടകവസ്തുക്കളുമായി പൊലീസിനെ ഭീഷണിപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഇയാളെ കൊലപ്പെടുത്തിയത്. റോബോട്ടിനെ ഉപയോഗിച്ചാണ് ബോംബ് സ്ക്വാഡ് മൃതദേഹം ആദ്യം പരിശോധിച്ചത്.
മധ്യ ബാഴ്സലോണയിലെ തിരക്കേറിയ ലാസ് റാംബ്ലാസ് തെരുവിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാറ്റലോണിയ പൊലീസ് ഇന്നലെ പേര് വെളിപ്പെടുത്താതെ പ്രതിയുടെ ചിത്രം ട്വിറ്ററിൽ പുറത്തുവിട്ടിരുന്നു. പിന്നീട് പ്രതിയുടെ പേര് യൂനുസ് അബൂ യഅ്ഖൂബാെണന്ന് കാറ്റേലാണിയ ആഭ്യന്തര മന്ത്രി ജാക്വിം ഫോൻ പ്രാദേശിക റേഡിയോയോട് പറഞ്ഞു. സംഭവശേഷം പ്രതി സ്പാനിഷ് പൗരനെ കുത്തിവീഴ്ത്തി കാറുമായി കടന്നിരുന്നു. കാറ് ദേസ്വേൻണനടുത്ത് സാൻറിൽ വ്യാഴാഴ്ച രാത്രി കണ്ടെത്തി.
അബൂ യഅ്ഖൂബാണെന്ന് സംശയിക്കുന്ന വ്യക്തി ലാസ് റാംബൽസിന് സമീപം ലാ ബുഖോറിയ മാർക്കറ്റിൽ നിൽക്കുന്ന ചിത്രം തിങ്കളാഴ്ച സ്പാനിഷ് പത്രമായ എൽ പൈയ്സ് പ്രസിദ്ധീകരിച്ചിരുന്നു. സംഭവത്തിൽ റിപ്പോൾ പട്ടണത്തിലെ മുൻ ഇമാം അബ്ദുൽബാഖി എസ് സാത്തിയുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. സകുടുംബം താമസിക്കുകയായിരുന്ന അബ്ദുൽബാഖിയെ കഴിഞ്ഞ ആഴ്ച കാണാതായിരുന്നു. അദ്ദേഹം മൊറോക്കോയിലേക്ക് പോയിരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.