തിരണ്ടി ആക്രമണത്തിൽ നീന്തൽതാരം മരിച്ചു

സി​ഡ്​​നി: ആ​സ്ട്രേ​ലി​യ​യി​ലെ ബീ​ച്ചി​ൽ തി​ര​ണ്ടി മീ​നി​​​െൻറ ആ​ക്ര​മ​ണ​ത്തി​ൽ നീ​ന്ത​ൽ​താ​രം മ​രി​ച്ചു. രാ​ജ്യ​ത്തെ തെ​ക്ക​ൻ ദ്വീ​പ്​ സം​സ്​​ഥാ​ന​മാ​യ ത​സ്​​മാ​നി​യ​യി​ലെ ബീ​ച്ചി​ൽ നീ​ന്തു​ന്ന​തി​നി​ടെ​യാ​ണ്​ 42കാ​ര​ൻ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. വ​യ​റ്റി​ൽ മു​റി​വു​മാ​യി ക​ണ്ടെ​ത്തി​യ താ​ര​ത്തെ സു​ഹൃ​ത്തു​ക്ക​ളാ​ണ്​ ക​ര​യി​ലെ​ത്തി​ച്ച​ത്.

തി​ര​ണ്ടി​യാ​ണ്​ മു​റി​വേ​ൽ​പി​ച്ച​തെ​ന്ന് ക​രു​തു​ന്ന​താ​യും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സ്​​ഥ​രി​മാ​യി ബീ​ച്ചി​ൽ നീ​ന്താ​നെ​ത്താ​റു​ള്ള​യാ​ളാ​ണ്​ താ​ര​മെ​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ൾ മൊ​ഴി​ന​ൽ​കി. വാ​ലി​ൽ വി​ഷ​മു​ള്ള ക​ട​ൽ തി​ര​ണ്ടി​ക​ൾ വ​ള​രെ അ​പൂ​ർ​​വ​മാ​യാ​ണ്​ മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കു​ന്ന​ത്. പ്ര​ശ​സ്​​ത മു​ത​ല വേട്ടക്കാ​ര​ൻ സ്​​റ്റീ​വ്​ ഇ​ർ​വി​ൻ പ​തി​റ്റാ​ണ്ടു മു​മ്പ്​ സ​മാ​ന​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചി​രു​ന്നു.

Tags:    
News Summary - Stingray attack kills Australian man-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.