ബ്രസ്സൽസ്: ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടനുമായി നടത്തിയ ആദ്യഘട്ട ഒത്തുതീർപ്പ് ചർച്ചയിൽ കാര്യമായ പുരോഗതിയെന്ന് യൂറോപ്യൻ കമ്മീഷൻ .
ബ്രിട്ടൻ പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ജീൻ ക്ലൗഡ് ജൻകറും നടത്തിയ ചർച്ചയിലാണ് സുപ്രധാന പുരോഗതി കൈവരിച്ചിരിക്കുന്നത്. െഎറിഷ് അതിർത്തി, ബ്രിട്ടനിലെ വിവാഹമോചന ബിൽ, പൗരൻമാരുടെ അവകാശങ്ങൾ തുടങ്ങിയ കാര്യങ്ങളിലാണ് ചർച്ച നടന്നത്.
വടക്കൻ അയർലൻറിൽ കർശനമായ അതിർത്തി പരിശോധനയുണ്ടാവില്ലെന്ന് തെരേസ മേ ഉറപ്പ് നൽകി. സ്വതന്ത്ര അയർലൻറിൽ നിന്നും വടക്കൻ അയർലൻറിലേക്കുള്ള വ്യാപാരത്തിന് മുൻപ് അതിർത്തി പരിശോധനയുണ്ടായിരുന്നില്ല. ഇത് നിലനിർത്താൻ സ്വതന്ത്ര അയർലൻറ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ കാരണം ബ്രിട്ടൻ അതിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്.
വിവാഹ മോചന വ്യവസ്ഥയായി 45 മുതൽ 55 ബില്ല്യൺ യൂേറാ നിശ്ചയിച്ചു. 30 ലക്ഷത്തോളം ബ്രിട്ടീഷ് പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിെൻറ ഭാഗമായിട്ടാണ് ഇതെന്ന് മേ കൂട്ടിചേർത്തു.
ഡിസംബർ 14,15 തീയതികളിലായി നടക്കുന്ന ഉച്ചകോടിയിൽ, യൂറോപ്യൻ യൂണിയൻ നേതാക്കളും, ബ്രിട്ടനും തമ്മിൽ ബ്രെക്സിറ്റ് രണ്ടാം ഘട്ട ഒത്തുതീർപ്പ് ചർച്ചകൾ നടത്തും.
40 വർഷത്തെ അംഗത്വത്തിന് ശേഷം കഴിഞ്ഞ വർഷം ജൂണിനാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് നിൽകാൻ തീരുമാനിച്ചത്. യൂണിയനിൽ നിന്നും 2019 ലാണ് ബ്രിട്ടൻ പൂർണമായും വേർപിരിയുന്നത്. അതിന് മുൻപായി മൂന്ന് കാര്യങ്ങളിൽ ഒത്തുതീർപ്പിലെത്താനുള്ള ചർച്ചകളിലാണ് കാര്യമായ പുരോഗതിയുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.