ലണ്ടൻ: പാർലമെൻറിനെ മറികടന്ന് സിറിയയിൽ യു.എസിനൊപ്പം വ്യോമാക്രമണം നടത്തിയ സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ രൂക്ഷവിമർശനം. ധിറുതി പിടിച്ചെടുക്കേണ്ട തീരുമാനമായതിനാലാണ് പാർലമെൻറിെൻറ അനുമതി തേടാതിരുന്നതെന്നാണ് മേയുടെ വിശദീകരണം.
മേയുടെ കൺസർവേറ്റിവ് പാർട്ടി അംഗങ്ങളിൽനിന്നുതന്നെ വിമർശനമുയർന്നിട്ടുണ്ട്. സിറിയയിൽ തുടർആക്രമണങ്ങൾക്ക് ബ്രിട്ടന് പദ്ധതിയില്ലെങ്കിലും സ്വന്തം ജനതക്കുനേരെ രാസായുധാക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ബോറിസ് േജാൺസൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.