ലണ്ടൻ: ബ്രെക്സിറ്റ് വോെട്ടടുപ്പ് വീണ്ടും നടത്തണമെന്ന പ്രചാരണത്തിനെതിരെ ബ്രിട ്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് രംഗത്ത്. മറ്റൊരു ഹിതപരിശോധന ബ്രിട്ടീഷ് ജനതയുടെ വിശ്വാസ്യത ഇല്ലാതാക്കുമെന്ന് മേയ് പാർലമെൻറ് അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിലവിലെ ബ്രെക്സിറ്റ് കരാർ എം.പിമാർ അംഗീകരിക്കുന്നില്ലെങ്കിൽ വീണ്ടും ഹിതപരിശോധന വേണമെന്ന് മുൻ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയറും ജോൺ മേജറും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, വീണ്ടും വോെട്ടടുപ്പ് നടത്തുന്നത് രാഷ്ട്രീയത്തിെൻറ വിശ്വാസ്യതക്ക് പരിഹരിക്കാനാവാത്ത പരിക്കേൽപിക്കുമെന്നും മുന്നോട്ടുള്ള വഴിയടക്കുമെന്നും മേയ് പ്രതികരിച്ചു. ടോണി ബ്ലെയർ രണ്ടാം വോെട്ടടുപ്പിനെ പിന്തുണച്ച നടപടിയെയും മേയ് രൂക്ഷമായി വിമർശിച്ചു. ബ്രെക്സിറ്റ് കൂടിയാലോചനകളെ ദുർബലപ്പെടുത്തുന്നതും മുമ്പ് വഹിച്ച ഉത്തരവാദിത്തത്തോടുള്ള അവഹേളനവുമാണ് ബ്ലെയറിെൻറ നിലപാടെന്ന് മേയ് പറഞ്ഞു.
വീണ്ടും ഹിതപരിശോധന എന്ന ആവശ്യം ലേബർ പാർട്ടിയടക്കമുള്ള പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നുണ്ട്. 2016ൽനിന്ന് വ്യത്യസ്തമായി ബ്രെക്സിറ്റ് എന്താണ് എന്നതു സംബന്ധിച്ച് ജനങ്ങൾക്ക് കൂടുതൽ ബോധ്യം വന്നതായും അതിനാൽ വീണ്ടും ഹിതപരിശോധന എന്നത് അനാവശ്യമല്ലെന്നും ലേബർ എം.പി മാർഗരറ്റ് ബെക്കറ്റ് പറഞ്ഞു. മേയുെട കരാറിന് എം.പിമാരുടെ അംഗീകാരം ലഭിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.