ലണ്ടൻ: താൻ രാജിവെച്ചാൽ െബ്രക്സിറ്റ് എളുപ്പമാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. മേയുടെ െബ്രക്സിറ്റ് കരാറിനെതിരെ പാർലമെൻറ് അംഗങ്ങൾക്കിടയിൽ എതിർപ്പ് ശക്തമാവുകയും രാജിവെക്കണമെന്ന ആവശ്യം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രസ്താവന. ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടാനുള്ള കരട് കരാർ കഴിഞ്ഞ ബുധനാഴ്ചയാണ് മേയ് മന്ത്രിസഭക്കു മുന്നിൽ അവതരിപ്പിച്ചത്.
മന്ത്രിസഭയുടെ അംഗീകാരം നേടിയെങ്കിലും രണ്ടു കാബിനറ്റ് സെക്രട്ടറിമാരടക്കം മൂന്നു മന്ത്രിമാർ കരാറിൽ വിയോജിച്ച് രാജിവെച്ചിരുന്നു. തുടർന്ന് പാർലമെൻറിൽ സമർപ്പിച്ചിരിക്കുന്ന കരാറിലെ നിബന്ധനകൾക്കെതിരെ സഭാംഗങ്ങൾ കടുത്ത വിമർശനമാണുയർത്തിയത്. വരുംദിവസങ്ങൾ അതിനാൽതന്നെ മേയ്ക്ക് നിർണായകമാണ്. അതിനിടെയാണ് പ്രധാനമന്ത്രിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന് ചില എം.പിമാർ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.