ആദ്യ ബ്രെക്സിറ്റ് ബില്ലില്‍ മേയ്ക്ക് തിരിച്ചടി 

ലണ്ടന്‍: ബ്രെക്സിറ്റിനുശേഷവും ബ്രിട്ടനില്‍ തുടരുന്ന യൂറോപ്യന്‍ യൂനിയന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭേദഗതി ബില്ല് പാര്‍ലമെന്‍റിലെ ഉപരിസഭയായ ഹൗസ് ഓഫ് ലോഡ്സില്‍ പാസാക്കി. 256നെതിരെ 358 വോട്ടുകള്‍ക്കാന് ഭേദഗതി ബില്‍ പാസാക്കിയത്. മാര്‍ച്ച് അവസാനത്തോടെ ബ്രെക്സിറ്റ് നടപടികള്‍ തുടങ്ങാനിരുന്ന പ്രധാനമന്ത്രി തെരേസ മേയ്ക്ക് കനത്തി തിരിച്ചടിയാണിത്. വോട്ടെടുപ്പില്‍ മേയ്യുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കു മേല്‍ക്കൈ നേടാനായില്ല. ബ്രിട്ടനില്‍ തുടരുന്ന ഇ.യു പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ 50ാം അനുച്ഛേദം നടപ്പാക്കി മൂന്നുമാസത്തിനകം നടപടിയെടുക്കണമെന്ന് നിര്‍ദേശിക്കുന്നതാണ് ബില്്ള. അതായത് ബ്രെക്സിറ്റിനുശേഷവും ഇ.യു പൗരന്മാര്‍ക്ക് ബ്രിട്ടനില്‍ കഴിയാന്‍ അനുമതിനല്‍കുന്നതാണ് ബില്ല്.പാര്‍ലമെന്‍റിലെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ ഭേദഗതി ബില്ല് പരാജയപ്പെടുമെന്ന വിശ്വാസത്തിലാണ് തെരേസ. 

Tags:    
News Summary - Theresa May faces first Brexit defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.