ബ്രെക്സിറ്റ്: ചൊവ്വാഴ്ച നടക്കുന്ന നിർണായ പാർലമെൻറ് വോെട്ടടുപ്പിൽ എം.പിമാർ ബ്രെക്സിറ്റ് കരാറിനെ പിന്തുണക്കണമെന്ന് പ്രധാനമന്ത്രി തെരേസ മേയുടെ അഭ്യർഥന. ക രാർ പാർലമെൻറിൽ പരാജയപ്പെേട്ടക്കുമെന്ന സാധ്യത മുന്നിൽ കണ്ടാണ് മേയുടെ നീക്കം. സൺേഡ എക്സ്പ്രസിലെഴുതിയ ലേഖനത്തിലാണ് ഭിന്നത മറന്ന് രാജ്യത്തെ രക്ഷിക്കണമെന്ന അഭ്യർഥനയുമായി മേയ് രംഗത്തുവന്നത്.
കരാർ പരാജയപ്പെട്ടാൽ മേക്കെതിരെ പാർലമെൻറിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ പ്രഖ്യാപിച്ചിരുന്നു. പ്രമേയം അതിജീവിക്കാൻ കഴിയാതെ വന്നാൽ രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. അതൊഴിവാക്കാൻ വോെട്ടടുപ്പ് നീട്ടിെവക്കണമെന്നും ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.