ലണ്ടൻ: പാർലമെൻറ് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും പുതിയ സർക്കാർ രൂപീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്. ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രി പദം രാജിവെക്കില്ലെന്നും മെയ് വ്യക്തമാക്കി.
അതേസമയം, ബക്കിങ്ഹാം കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ സർക്കാർ രൂപീകരിക്കാൻ മെയ് അവകാശവാദം ഉന്നയിക്കും. ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് ഒാഫ് നോർത്തേൺ ഐർലൻഡ് (ഡി.യു.പി) പിന്തുണ ലഭിക്കുമെന്നാണ് മെയ് കരുതുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
650 അംഗ പാർലെമൻറിൽ കേവലഭൂരിപക്ഷം തികക്കാൻ 326 സീറ്റുകൾ വേണം. കേവല ഭൂരിപക്ഷത്തിന് എട്ടു സീറ്റിന്‍റെ കുറവാണ് കൺസർവേറ്റിവ് പാർട്ടിക്കുള്ളത്. ഡി.യു.പിക്ക് 10 സീറ്റുകളുണ്ട്.
2020 വരെ അധികാരത്തിൽ തുടരാമെന്നിരിക്കെ അപ്രതീക്ഷിതമായാണ് ഏഴാഴ്ച മുമ്പ് ഏവരെയും ഞെട്ടിച്ച് തെരേസ മേയ് ബ്രിട്ടനിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വൻ ഭൂരിപക്ഷം നേടി അധികാരത്തിൽ തിരിച്ചെത്താമെന്ന കണക്കുകൂട്ടലിൽ മാത്രമായിരുന്നു ഇൗ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.