ലണ്ടന്‍: ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ ഏകീകൃത യൂറോപ്യന്‍ യൂനിയന്‍ മാര്‍ക്കറ്റില്‍നിന്ന് ബ്രിട്ടന്‍ പുറത്തുപോകുമെന്ന് പ്രധാനമന്ത്രി തെരേസ മെയ് പ്രഖ്യാപിച്ചു. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമമിട്ട് ലണ്ടനിലെ ലാന്‍സസ്റ്റര്‍ ഹൗസില്‍ നടന്ന ബ്രെക്സിറ്റ് പ്രഭാഷണത്തിനിടെയാണ് മെയ് നിലപാട് വ്യക്തമാക്കിയത്.
ഇരുവിഭാഗവും തമ്മിലുള്ള സുഗമമായ വ്യാപാര സാധ്യതകള്‍ ഉറപ്പുവരുത്തുന്ന പുതിയ ഉടമ്പടിയാണ് ബ്രിട്ടന്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, ഇതിനര്‍ഥം ഏകീകൃത മാര്‍ക്കറ്റ് എന്നല്ല. മാര്‍ച്ച് അവസാനത്തോടെ ബ്രെക്സിറ്റിനായുള്ള നടപടി തുടങ്ങും. അന്തിമ ബ്രെക്സിറ്റ് കരാര്‍ സംബന്ധിച്ച് പാര്‍ലമെന്‍റില്‍ വോട്ടെടുപ്പ് നടത്തുമെന്നും അവര്‍ പറഞ്ഞു. ബ്രെക്സിറ്റിനായുള്ള 12 ഇന അജണ്ടകള്‍ തെരേസ മെയ് മുന്നോട്ടുവെച്ചു. വിടുതലിനുശേഷവും ഇ.യുവുമായി ബന്ധം തുടരും. എന്നാല്‍, പൂര്‍വസ്ഥിതിയിലായിരിക്കില്ല അത്. മറ്റ് അംഗരാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായി അയര്‍ലന്‍ഡുമായി മാത്രം പൊതുസഞ്ചാരമേഖല സൃഷ്ടിക്കുന്ന കാര്യം ചര്‍ച്ചചെയ്ത് തീരുമാനിക്കും. ഇ.യുവുമായി ഇന്‍റലിജന്‍സ്, പൊലീസ് ഇന്‍ഫര്‍മേഷന്‍ സംവിധാനങ്ങളിലെ സഹകരണം തുടരും. ബ്രിട്ടനും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരത്തിന് വ്യവസ്ഥ ചെയ്യുന്നതാണ് ഏകീകൃത മാര്‍ക്കറ്റ്.
മറ്റു യൂറോപ്യന്‍ മാര്‍ക്കറ്റുകളുമായി വ്യാപാരത്തില്‍ ബ്രിട്ടീഷ് കമ്പനികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യും. എന്നാല്‍, വിപണിയില്‍നിന്ന് പിന്മാറുന്നതോടെ യൂറോപ്യന്‍ യൂനിയന്‍െറ പ്രവര്‍ത്തനത്തിനായി നല്‍കിവന്നിരുന്ന വന്‍തുകയുടെ സംഭാവനകള്‍ എല്ലാം നിര്‍ത്തലാക്കും. യൂറോപ്യന്‍ യൂനിയനുമായി ഭാഗിക കരാറുകള്‍ക്കില്ല. മറ്റു രാജ്യങ്ങള്‍ പിന്തുടരുന്ന മാതൃകകള്‍ പിന്‍പറ്റാനും തയാറല്ല.
ബ്രിട്ടന്‍ ഇ.യു വിട്ടുപോകാന്‍ തീരുമാനിച്ച സ്ഥിതിക്ക് അതിനനുസരിച്ച് ഏറ്റവും ഉചിതമായ ഒരു വ്യവസ്ഥയിലത്തെുകയാണ് തന്‍െറ ചുമതലയെന്നും മെയ് വ്യക്തമാക്കി. യൂറോപ്യന്‍ യൂനിയന്‍ വിടുക എന്നതിനര്‍ഥം യൂറോപ്പ് വിടുക എന്നല്ളെന്നും യൂറോപ്പിലെ നിര്‍ണായക ശക്തിയായി ബ്രിട്ടന്‍ തുടരുമെന്നും മെയ് പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളുമായി തുല്യതാ രീതിയിലുള്ള പങ്കാളിത്തം തുടരും.
ബ്രിട്ടനില്‍ കഴിയുന്ന ഇ.യു പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കും. എന്നാല്‍, ബ്രെക്സിറ്റ് നടപ്പാവുന്നതോടെ ഇ.യു രാജ്യങ്ങളില്‍നിന്ന് ബ്രിട്ടനിലേക്കുള്ള ആളുകളുടെ എണ്ണം നിയന്ത്രിക്കും. ഭാഗിക യൂറോപ്യന്‍ യൂനിയന്‍ അംഗത്വവും മെയ് തള്ളിക്കളഞ്ഞു.
മെയ്യുടെ പ്രസംഗം അവസാനിക്കാറായപ്പോഴേക്കും വിപണിയില്‍ ഡോളറിനെതിരെ പൗണ്ടിന്‍െറ വില കുത്തനെ ഉയര്‍ന്നു.
കഴിഞ്ഞ ജൂണിലാണ് ബ്രെക്സിറ്റിനായുള്ള ഹിതപരിശോധന നടന്നത്. ബ്രെക്സിറ്റ് നടപടികള്‍ക്ക് പാര്‍ലമെന്‍റിന്‍െറ അനുമതി വേണമെന്ന ഹരജി സുപ്രീംകോടതി ഈ മാസാവസാനം പരിഗണിക്കാനിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.