അങ്കാറ: തുർക്കിയിലെ എലാസിഗ് പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. 600 ഓളം പേർക്ക് പരിക്കേറ്റ ിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
വെള്ളിയാഴ്ച അർധരാത്രി 11 മണിയോടെയായിരുന്നു ഭൂചലനം. 40 സെക്കൻറിലധികം ഭൂചലനം നീണ്ടു. 5.4 വ്യാപ്തിയുള്ള ഭൂചലനമുൾപ്പെെട അഞ്ച് തുടർചലനങ്ങൾ ഉണ്ടായി.
സിവ്റിസ് നഗരത്തിലാണ് ഭൂചലനം ഏറ്റവും ശക്തമായി അനുഭവപ്പെട്ടത്. കെട്ടിടങ്ങൾ തകർന്ന് 13 പേരാണ് ഇവിടെ മരിച്ചത്. സമീപ പ്രദേശമായ മലാട്യയിലും ദിയാർബകിറിലും മരണമുണ്ടായി.
സിറിയ, ലബനൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ തുടർ ചലനങ്ങൾ ഉണ്ടായതായും റിേപ്പാർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.